ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ആസൂത്രിതം: അദ്വാനിക്കും റാവുവിനും അറിമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
Apr 4, 2014, 11:56 IST
ഡെല്‍ഹി: 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിത നീക്കത്തിലൂടെ ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഓപറേഷന്‍ ജന്മഭൂമി എന്ന പേരില്‍ കോബ്രപോസ്റ്റ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു എന്നിവര്‍ക്ക് പള്ളി പൊളിക്കുന്ന കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പറഞ്ഞിരുന്നത്.
അദ്വാനിക്കു പുറമെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാഭാരതി, സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര, വിനയ് കത്യാര്‍ തുടങ്ങിയവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്നും വെളിപ്പെടുത്തലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഉള്‍പെട്ട 23 പേരുമായി നടത്തിയ അഭിമുഖത്തിലാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്. അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച പത്ത് മണിയോടെ പുറത്തുവിടുമെന്നാണ് കോബ്ര പോസ്റ്റ് പത്രക്കുറിപ്പില്‍ അറിയിച്ചത്.
വിദഗ്ധ പരിശീലനം നേടിയ ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍, ശിവസേന പ്രവര്‍ത്തകരാണ് മസ്ജിദ് തകര്‍ക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിട്ടത്. മസ്ജിദ് തകര്‍ക്കാനായി 1990 ല്‍ ഇവര്‍ ശ്രമിച്ചിരുന്നുവെങ്കിലും പോലീസ് വെടിവെപ്പിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടതായും വെബ്‌സൈറ്റ് പുറത്തുവിട്ട വെളിപ്പെടുത്തലില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവിട്ടിരിക്കുന്ന പുതിയ
വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനാ കേസില്‍ നിന്ന് അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെ കേസ് അന്വേഷിക്കുന്ന സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതീവജാഗ്രതയ്ക്ക് ശക്തമായ സംവിധാനങ്ങള്‍
Keywords: Babri demolition planned; Advani, P V Narasimha Rao knew of plot: Cobrapost sting, New Delhi, Congress, BJP, Chief Minister, Lok Sabha, Election-2014, Police, Website, Supreme Court of India, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.