പ്രധാനമന്ത്രിക്ക് ബാബാ രാംദേവിന്റെ താക്കീത്

 


പ്രധാനമന്ത്രിക്ക് ബാബാ രാംദേവിന്റെ താക്കീത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും യോഗ ഗുരു ബാബ രാംദേവിന്റെ താക്കീത്. ഇന്ത്യാക്കാര്‍ക്ക് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബാബ രാംദേവ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

ഇക്കാര്യം ആവശ്യപ്പെട്ട് രാംദേവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് രാഷ്ട്രീയ സത്യസന്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും കാണിക്കണം. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ചതാണ്. പ്രധാനമന്ത്രി അത് പാലിച്ചില്ല. താങ്കള്‍ രാഷ്ട്രീയ സത്യസന്ധതയുള്ള ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതിരുന്നാല്‍ താങ്കളുടെ രാഷ്ട്രീയ സത്യസന്ധത ചോദ്യം ചെയ്യുപ്പെടും- രാംദേവ് കത്തില്‍ പറഞ്ഞു.

SUMMARY: Yoga guru Baba Ramdev, who is on a fast at Delhi's Ramlila Ground demanding immediate steps to bring back black money, has warned the government that he is ready to be the first one to be arrested if required, and will go to jail if needed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia