ജാവേദ് അക്തർ മുസ്ലിമല്ലെന്ന് എഐഎംഐഎം, ആര്‍എസ്എസിന്റെ വേരുകളില്‍ നിന്നാണ് ജാവേദിന്റെ ചിന്തകള്‍ വരുന്നതെന്നും ആരോപണം
May 11, 2020, 14:33 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 11.05.2020) ആര്‍എസ്എസിന്റെ വേരുകളില്‍ നിന്നാണ് ജാവേദ് അക്തറിന്റെ ചിന്തകള്‍ വരുന്നതെന്നും അദ്ദേഹം മുസ്ലിമല്ലെന്നുമുള്ള ആരോപണവുമായി എഐഎംഐഎം. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി അവസാനിപ്പിക്കണമെന്ന എഴുത്തുകാരനും പ്രമുഖ കവിയുമായ ജാവേദ് അക്തറിന്റെ പ്രസ്താവനയ്ക്കെതിരെയാണ് അതിരൂക്ഷമായ വിമർശനവുമായി എഐഎംഐഎം രംഗത്തുവന്നത്. ലൗഡ് സ്പീക്കറിലൂടെ ബാങ്കുവിളിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇനിയെങ്കിലും അത് നിര്‍ത്തുമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തത്. ഇതിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് എഐഎംഐഎം വക്താവ് അസിം വഖാര്‍ പ്രതികരിച്ചത്.
ഇന്നൊരാള് ലൗഡ്സ്പീക്കറിലൂടെയുള്ള ബാങ്കുവിളി തെറ്റാണെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതിനാല്‍ അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതേ മനുഷ്യനാണ് രാജ്യസഭയില്‍ അസദ്ദുദീന്‍ ഒവൈസിക്ക് മറുപടി നല്കി ബിജെപിക്കാരുടെ കയ്യടി വാങ്ങിക്കൂട്ടിയത്. അത്തരക്കാരെ ആളുകള്‍ അസഭ്യം പറയണമെന്നും അസിം വഖാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേയും ടൈംസ് നൗ ന്യൂസ് ഡോട്ട് കോമും റിപ്പോർട്ട് ചെയ്തു. ഇപ്പോള്‍ രാജ്യസഭാംഗം അല്ലെങ്കില്‍ കൂടിയും അതായി തുടരാനുള്ള എല്ലാ വിദ്യകളും നോക്കുകയാണ് അയാള്‍. സാധിക്കുന്ന രീതിയില്‍ അയാളെ ആവശ്യമെങ്കില്‍ ഉപയോഗിക്കുന്ന ഭാഷ പോലും കണക്കിലെടുക്കാതെ എതിര്‍ക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നാണ് അസിം വഖാര്‍ പറയുന്നത്. ആര്‍എസ്എസില്‍ നിന്നാണ് അയാളുടെ ചിന്തകള്‍ വരുന്നതെന്ന് ദൈവം നമ്മെ മനസിലാക്കിക്കുകയാണ്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അസിം നഖാര്‍ പറയുന്നു. ഇത് സംബന്ധിച്ച് അസിം നഖാർ വിഡിയോവിലൂടെയുള്ള പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് വ്യാപനം തടയാന്‍ മസ്ജിദുകള്‍ അടയ്ക്കണമെന്ന് ജാവേദ് അക്തര്‍ ആവശ്യപ്പെട്ടിരുന്നു. മദീനവരെ മഹാമാരിയെത്തുടർന്ന് അടച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ ആവശ്യം. റമദാന് മാസത്തിലെ പ്രാര്‍ത്ഥനകള്‍ വീട്ടിലിരുന്ന് ചെയ്താല്‍ മതിയാകുമെന്നും ജാവേദ് അക്തര്‍ പറഞ്ഞിരുന്നു.
Summary: Azaan controversy: AIMIM leader says Javed Akhtar not a Muslim; alleges his thoughts coming from RSS

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.