Ayushman Update | ഇനി 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുമോ, അതോ കൂടുതൽ പേർക്ക് അവസരം ലഭിക്കുമോ? ആയുഷ്മാൻ ഭാരത് പദ്ധതിയുടെ തുക ബജറ്റിൽ ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്

 


ന്യൂഡെൽഹി: (KVARTHA) രണ്ടാം നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനത്തെ ബജറ്റിന് അധികം സമയമില്ല. പൊതുതെരഞ്ഞെടുപ്പിന്റെ വർഷമാണിത്. ഇത്തരമൊരു സാഹചര്യത്തിൽ ബജറ്റിൽ ചില വലിയ പ്രഖ്യാപനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റിൽ സർക്കാർ മുൻനിര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB-PMJAY) പരിധി നിലവിലെ അഞ്ച് ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഇരട്ടിയാക്കിയേക്കുമെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്തു.

Ayushman Update | ഇനി 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുമോ, അതോ കൂടുതൽ പേർക്ക് അവസരം ലഭിക്കുമോ? ആയുഷ്മാൻ ഭാരത് പദ്ധതിയുടെ തുക ബജറ്റിൽ ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ആയുഷ്മാൻ ഭാരതിന് 7,200 കോടി രൂപ അനുവദിച്ചിരുന്നു , ഇത് 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 15,000 കോടി രൂപയായി ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 2024 സാമ്പത്തിക വർഷത്തിലെ 89,155 കോടി രൂപയിൽ നിന്ന് 23% വർധിപ്പിച്ച് 1.1 ട്രില്യൺ രൂപ വിവിധ പദ്ധതികൾക്കായി ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ മന്ത്രാലയത്തിനായി 86,200 കോടി രൂപ നീക്കിവച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സ്ത്രീകൾ, ആദിവാസികൾ, യുവാക്കൾ, പാവപ്പെട്ടവർ എന്നിവർക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ മെച്ചപ്പെടുത്തുന്നതിലാണ് ആരോഗ്യ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണം വിജയിക്കാൻ ആരോഗ്യ പദ്ധതികൾ ഭാരതീയ ജനതാ പാർട്ടിയെ സഹായിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ചത് 2018 സെപ്റ്റംബർ 23 നാണ്. ഇതിലൂടെ പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതികളിലൊന്നാണിത്. നിലവിൽ ഈ പദ്ധതി പ്രകാരം 25.21 കോടി ആളുകൾക്ക് ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. വരും കാലങ്ങളിൽ ഇത് 30 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നുകിൽ നിലവിലെ പരിധി വർധിപ്പിക്കുകയോ അല്ലെങ്കിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുകയോ ചെയ്യുന്ന തരത്തിൽ ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Keywords: News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Ayushman, Ayushman Bharat cap may double to Rs. 10 lakh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia