അയോധ്യവിധി: സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു, തര്‍ക്കഭൂമിക്ക് ഒന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിരോധിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 09.11.2019) അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി അല്‍പ്പസമയത്തിനകം വിധി പറയും. കനത്ത സുരക്ഷാവലയത്തിലാണ് സുപ്രീം കോടതിയും പരിസരവും. പരമോന്നത കോടതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. ചീഫ് ജസ്റ്റീസിന്റെ വസതി ഉള്‍പ്പെടെ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ച് സുരക്ഷാവലയത്തിലാക്കിയിട്ടുണ്ട്. 5000 സൈനികരാണ് സുരക്ഷയ്ക്ക് വിന്യസിച്ചിട്ടുള്ളത്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് രാവിലെ 10.05 മണിയോടെ കോടതിയിലേക്ക് പുറപ്പെട്ടു. ഉത്തര്‍പ്രദേശ് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കഴിഞ്ഞദിവസം വിളിച്ചുവരുത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

അയോധ്യവിധി: സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു, തര്‍ക്കഭൂമിക്ക് ഒന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിരോധിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, News, Babri Masjid Demolition Case, Court, Ayodhya verdict today: Heavy security deployed across country
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia