Stray Dog | മൃതദേഹത്തില്‍നിന്ന് കണ്ണുകള്‍ കടിച്ചുപറിച്ച് വികൃതമാക്കി തെരുവ് നായ്ക്കള്‍; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് സര്‍കാര്‍ ആശുപത്രിയില്‍ നിന്ന്

 


ADVERTISEMENT


ലക്‌നൗ: (www.kvartha.com) മൃതദേഹത്തില്‍നിന്ന് കണ്ണുകള്‍ കടിച്ചുപറിച്ച് വികൃതമാക്കുന്ന ഒരുകൂട്ടം തെരുവ് നായ്ക്കളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള ഒരു സര്‍കാര്‍ ആശുപത്രിയിലുള്ളതാണ് ദൃശ്യങ്ങള്‍. 

ഒരു വാര്‍ഡിലെ മതിലിന് സമീപം മൃതദേഹം കിടക്കുന്നത് പുറത്ത് വന്ന വീഡിയോയില്‍ കാണാം. ആശുപത്രി വളപ്പില്‍ ആളില്ലാതെ കിടക്കുകയായിരുന്നു മൃതദേഹം. സംഭവം കണ്ട പരിസരത്തുണ്ടായിരുന്ന പ്രദേശവാസികള്‍ നായ്ക്കളെ ഓടിക്കുകയും പൊലീസിനെയും ആശുപത്രി അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
Aster_MIMS

Stray Dog | മൃതദേഹത്തില്‍നിന്ന് കണ്ണുകള്‍ കടിച്ചുപറിച്ച് വികൃതമാക്കി തെരുവ് നായ്ക്കള്‍; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് സര്‍കാര്‍ ആശുപത്രിയില്‍ നിന്ന്


സംഭവം നടന്നതായി അയോധ്യ ചീഫ് മെഡികല്‍ ഓഫീസര്‍ അജയ് കുമാര്‍ രാജ സമ്മതിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് സ്ഥിരം കറങ്ങി നടന്നിരുന്ന, മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഒരു ആളുടെ മൃതദേഹമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രി വിട്ടതായിരുന്നെന്ന് അയോധ്യ ജില്ല ആശുപത്രി ചീഫ് മെഡികല്‍ സൂപ്രണ്ട് ത്രിപാഠിയും പ്രതികരിച്ചു.

Keywords:  News,National,Local-News,Uttar Pradesh,Lucknow,Video,Stray-Dog,Dog, attack,Injured,Dead Body, Ayodhya: Strays mutilate man's body in government hospital
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia