Indian & Foriegn Media | അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കി ദേശീയ മാധ്യമങ്ങൾ; തകർക്കപ്പെട്ട ബാബ്‌റി മസ്ജിദിന് മുകളിൽ നിർമിച്ച ക്ഷേത്രമാണ് ഉദ്‌ഘാടനം ചെയ്‌തതെന്ന് തലക്കെട്ടാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ; ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പെന്നും വിമർശനം

 


ന്യൂഡെൽഹി: (KVARTHA) അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപോർട് ചെയ്തത് വ്യത്യസ്തമായ രീതിയിൽ. ദേശീയ മാധ്യമങ്ങൾ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കിയപ്പോൾ തകർക്കപ്പെട്ട ബാബ്‌റി മസ്ജിദിന് മുകളിൽ നിർമിച്ച ക്ഷേത്രമാണ് ഉദ്‌ഘാടനം ചെയ്‌തതെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും തലക്കെട്ട് നൽകി. ചടങ്ങ് മുന്‍നിര്‍ത്തി ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ വിമർശിച്ചു.
  
Indian & Foriegn Media | അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കി ദേശീയ മാധ്യമങ്ങൾ; തകർക്കപ്പെട്ട ബാബ്‌റി മസ്ജിദിന് മുകളിൽ നിർമിച്ച ക്ഷേത്രമാണ് ഉദ്‌ഘാടനം ചെയ്‌തതെന്ന് തലക്കെട്ടാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ; ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പെന്നും വിമർശനം

ബിജെപിയോട് അല്ലെങ്കിൽ ഹിന്ദുത്വ സംഘടനകളോട് ആഭിമുഖ്യമുള്ള മാധ്യമങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് നിക്ഷ്പക്ഷമെന്ന് അവകാശപ്പെടുന്ന പല മാധ്യമങ്ങളും ചടങ്ങിന്റെ റിപോര്‍ടിങ് നടത്തുന്നതെന്ന് നെറ്റിസൻസ് പ്രതികരിച്ചു. പ്രാദേശിക- ദേശീയ മാധ്യമങ്ങളില്‍ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇൻഡ്യൻ എക്‌സ്പ്രസ് ‘ദി ഇനോഗുറേഷന്‍’ എന്ന പേരിലും ദ ഹിന്ദുസ്താന്‍ ടൈംസ് 'സ്‌പോട് ലൈറ്റ് അയോധ്യ' എന്ന പേരിലും പ്രത്യേക പേജ് തന്നെ ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. പല മാധ്യമങ്ങളും ഈ പാത പിന്തുടർന്നു.
  
Indian & Foriegn Media | അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കി ദേശീയ മാധ്യമങ്ങൾ; തകർക്കപ്പെട്ട ബാബ്‌റി മസ്ജിദിന് മുകളിൽ നിർമിച്ച ക്ഷേത്രമാണ് ഉദ്‌ഘാടനം ചെയ്‌തതെന്ന് തലക്കെട്ടാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ; ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പെന്നും വിമർശനം

ഇതിനെക്കാളും ആവേശത്തിലായിരുന്നു ചാനലുകളുടെ റിപോർടിങ്. 'റിപബ്ലിക്' ടിവി ക്ഷേത്രത്തിന്റെ ഫ്രെയിമില്‍ ഒരുക്കിയ സ്‌ക്രീനിലാണ് വാർത്തകളും മറ്റും അവതരിപ്പിക്കുന്നത്. ‘രാം ആയേംഗെ’ എന്ന് കൂറ്റന്‍ അക്ഷരത്തില്‍ എഴുതിയ ബസ് തന്നെ രംഗത്തിറക്കുകയാണ് ഇൻഡ്യ ടുഡേ ചെയ്തത്. ഹിന്ദി - പ്രാദേശിക ദൃശ്യമാധ്യമങ്ങളും ആഘോഷമാക്കി. അയോധ്യയിലെ ക്ഷേത്രത്തിന്റെ വിശേഷങ്ങളും വർണനകളും പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ആചാരങ്ങളുടെയും വിവരങ്ങളുമൊക്കെ ആളുകളിലേക്കെത്തിച്ചു. ചില ഒ ടി ടി പ്ലാറ്റ് ഫോമുകളും യൂട്യൂബ് ചാനലുകളും ദിവസങ്ങളോളമായി അയോധ്യയില്‍നിന്നുള്ള ദൃശ്യങ്ങള്‍ 24 മണിക്കൂറും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ രീതിതന്നെയാണ് ചില മലയാള മാധ്യമങ്ങളും പിന്തുടർന്നത്. ബാബ്‌റി മസ്ജിദ് തകർത്ത കാര്യം മിക്ക മാധ്യമങ്ങളും തിരസ്കരിച്ചുവെന്നും നെറ്റിസൻസ് വിമർശിച്ചു.

അതേസമയം, 'തകർക്കപ്പെട്ട മസ്ജിദിന്റെ അവശിഷ്ടങ്ങളിൽ നിർമിച്ച പുതിയ ഹിന്ദു ക്ഷേത്രം ഇൻഡ്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ ആഘോഷിക്കുന്നു' എന്നായിരുന്നു എബിസി നൽകിയ ഒരു വാർത്തയുടെ തലക്കെട്ട്. ഇത് മോദിയുടെ വിജയമായി ആഘോഷിക്കുന്നതായും എബിസി നിരീക്ഷിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഹിന്ദു വോടർമാരെ ആവേശം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹത്തായ പരിപാടിയിൽ ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശുദ്ധ നഗരമായ അയോധ്യയിലെ ചരിത്രപരമായ ഒരു പള്ളിയുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ നിർമിച്ച വിവാദ ഹിന്ദു ക്ഷേത്രം തുറന്നുവെന്ന് റിപോർടിൽ പറയുന്നു. മതേതര ജനാധിപത്യത്തിൽ നിന്ന് രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന ജനകീയ നേതാവിന്റെ രാഷ്ട്രീയ വിജയമെന്നും എബിസി പറയുന്നുണ്ട്.

'തകർക്കപ്പെട്ട ബാബറി മസ്ജിദിലെ ഹിന്ദു ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു' എന്നാണ് ബിബിസി നൽകിയ തലവാചകം. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീങ്ങൾക്ക് ഈ സംഭവം ഭയവും വേദനാജനകമായ ഓർമകളും ഉണർത്തിയെന്ന് അയോധ്യയിൽ നിന്നുള്ള ചിലരെ ഉദ്ധരിച്ച് ബിബിസി പറയുന്നു. ഇതേ തലവാചകമാണ് പ്രമുഖ ബ്രിടീഷ് മാധ്യമമായ ദി ഗാർഡിയനും നൽകിയത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (AP) ഉദ്ഘാടന ചടങ്ങിലെ ആചാരലംഘനത്തെ മുന്‍നിര്‍ത്തി ഹിന്ദു സന്യാസിമാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ കാര്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പൊളിക്കപ്പെട്ട മുസ്ലീം പള്ളിയുടെ മുകളിൽ നിർമിച്ച ഹിന്ദു ക്ഷേത്രം മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നും എ പി നിരീക്ഷിച്ചു.

മോദി രാമക്ഷേത്രം അനാച്ഛാദനം ചെയ്യുമ്പോൾ, ഇന്ത്യൻ മുസ്ലീങ്ങൾ ഭാവിയെ ഭയപ്പെടുന്നുവെന്നാണ് അൽ ജസീറ റിപോർട് ചെയ്തത്. 1992 ഡിസംബറിലെ ഒരു മഞ്ഞുകാല പ്രഭാതത്തിൽ, 16-ാം നൂറ്റാണ്ടിലെ ബാബറി മസ്ജിദ് ഹിന്ദു ദേശീയവാദികളായ ജനക്കൂട്ടം തകർത്ത സ്ഥലത്തുതന്നെയാണ് ക്ഷേത്രം വരുന്നത് എന്ന വസ്‌തുത വാർത്താ ചാനലുകളിൽ നിന്നും ജനപ്രിയ പ്രഭാഷണങ്ങളിൽ നിന്നും കാണുന്നില്ലെന്ന വിമർശനവും അൽജസീറ ഉന്നയിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് ദേശീയ മാധ്യമങ്ങൾക്ക് പലതും പഠിക്കാനുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വിഭാഗം അഭിപ്രയപ്പെടുന്നത്.

Keyweords:  News, News-Malayalam-News, National, National-News, Ram-Mandir-Inauguration, Ayodhya reporting by national and international media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia