SWISS-TOWER 24/07/2023

Donation | അയോധ്യ രാമക്ഷേത്രത്തിന് സംഭാവന നൽകുന്നതിൽ ഗുജറാത്തികൾ മുൻപന്തിയിൽ; ഈ 2 പേർ റെക്കോർഡ് തുക നൽകി മുന്നിൽ; ഇതുവരെ ലഭിച്ച സംഭാവന എത്രയാണെന്നറിയാമോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (KVARTHA) അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ജനുവരി 22ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. രാമഭക്തരുടെ സംഭാവനകളോടെയാണ് അയോധ്യയിൽ ക്ഷേത്രം പണിയുന്നത്. ഒന്നാം നില പൂർണമായും തയ്യാറായി, അതിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കും. ഇതുവരെ, ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രാമക്ഷേത്രത്തിനായി 5500 കോടിയിലധികം രൂപ സംഭാവന സ്വീകരിച്ചിട്ടുണ്ട്. ഗുജറാത്തികളാണ് ഇക്കാര്യത്തിൽ മുന്നിൽ. രാമക്ഷേത്രത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഗുജറാത്തിൽ നിന്നുള്ള രണ്ടുപേരുണ്ട്.

Donation | അയോധ്യ രാമക്ഷേത്രത്തിന് സംഭാവന നൽകുന്നതിൽ ഗുജറാത്തികൾ മുൻപന്തിയിൽ; ഈ 2 പേർ റെക്കോർഡ് തുക നൽകി മുന്നിൽ; ഇതുവരെ ലഭിച്ച സംഭാവന എത്രയാണെന്നറിയാമോ?

ഏറ്റവും കൂടുതൽ സംഭാവന

ഗുജറാത്തിലെ പ്രമുഖ ആത്മീയ നേതാവും രാമായണ നിരൂപകനുമായ മൊരാരി ബാപ്പു ആണ് രാമക്ഷേത്രത്തിനായി ഇതുവരെ ഏറ്റവും വലിയ സംഭാവന നൽകിയത്. മൊരാരി ബാപ്പു രാമക്ഷേത്രത്തിനായി 11.3 കോടി രൂപ സംഭാവന നൽകിയതായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പറയുന്നു. ഗുജറാത്തിലെ പിതോരിയയിൽ സംഘടിപ്പിച്ച ഓൺലൈൻ രാമായണ പാരായണ പരിപാടിക്കിടെയാണ് മെരാരി ബാപ്പു രാമക്ഷേത്ര നിർമ്മാണത്തിനായി അഞ്ച് കോടി രൂപ നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ആഗ്രഹം ശിഷ്യൻമാരും ലോകമെമ്പാടുമുള്ള അനുയായികളും ചേർന്ന് നിറവേറ്റുകയായിരുന്നു. ഇതിനുപുറമെ, അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികളും എട്ട് കോടി രൂപ പ്രത്യേകം സംഭാവന ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ തന്നെ വജ്ര വ്യവസായി ഗോവിന്ദ്ഭായ് ധോലാകിയയാണ് രാമക്ഷേത്ര നിർമാണത്തിനായി 11 കോടി രൂപ സംഭാവന നൽകി രണ്ടാമതുള്ളത്. ഫണ്ട് ശേഖരണ കാമ്പയിന്റെ ഭാഗമായി രാമക്ഷേത്ര നിർമാണത്തിനായി 11 കോടി രൂപയുടെ ചെക്ക് അദ്ദേഹം ട്രസ്റ്റിന് കൈമാറിയിരുന്നു. വജ്ര കമ്പനിയായ ശ്രീരാമകൃഷ്ണ എക്‌സ്‌പോർട്ട്‌സിന്റെ ഉടമയാണ് ഗോവിന്ദ്ഭായ് ധോലാകിയ. എല്ലാ വർഷവും ദീപാവലി സമയത്ത് ഗോവിന്ദ്ഭായ് തന്റെ നൂറുകണക്കിന് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലുതും ചിലവേറിയതുമായ സമ്മാനങ്ങൾ നൽകി വാർത്തകൾ ഇടം പിടിക്കാറുണ്ട്.

ഇതുവരെ ലഭിച്ച സംഭാവന എത്രയാണ്?

രാം മന്ദിർ ട്രസ്റ്റ് രാജ്യത്തെ 11 കോടി ജനങ്ങളിൽ നിന്ന് 900 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതുവരെ 5500 കോടിയിലധികം രൂപയുടെ സംഭാവനകൾ ശ്രീരാമക്ഷേത്രത്തിനായി ലഭിച്ചിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ കണക്കനുസരിച്ച്, രാമക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ 18 കോടി പേർ നാഷണൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ അക്കൗണ്ടുകളിൽ ഏകദേശം 3,200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ട്രസ്റ്റ് ഈ ബാങ്ക് അക്കൗണ്ടുകളിൽ സംഭാവനയായി നൽകിയ പണത്തിന്റെ സ്ഥിരനിക്ഷേപം (എഫ്ഡി) ഉണ്ടാക്കി, അതിൽ നിന്ന് ലഭിച്ച പലിശ ഉപയോഗിച്ച്, രാമക്ഷേത്രത്തിന്റെ ഇന്നത്തെ രൂപം അതായത് ഒന്നാം നില നിർമ്മിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Keywords: News, Malayalam News, Ayodhya, Ram Mandir, Donation, Temple, Construction, Ayodhya Ram Mandir: Here's How Much People Donated For The Temple's Construction
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia