SWISS-TOWER 24/07/2023

Good News | ശുഭവാർത്ത: ഡെൽഹിയിൽ നിന്ന് അയോധ്യയിലേക്ക് വന്ദേ ഭാരത് ട്രെയിനിന്റെ പതിവ് സർവീസ് ആരംഭിച്ചു; സമയക്രമവും നിരക്കും അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) അയോധ്യയിലേക്കുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത. ഡെൽഹിയിൽ നിന്ന് അയോധ്യയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്റെ (നമ്പർ 22425, 22426) പതിവ് സർവീസ് ആരംഭിച്ചു. ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും.

Good News | ശുഭവാർത്ത: ഡെൽഹിയിൽ നിന്ന് അയോധ്യയിലേക്ക് വന്ദേ ഭാരത് ട്രെയിനിന്റെ പതിവ് സർവീസ് ആരംഭിച്ചു; സമയക്രമവും നിരക്കും അറിയാം

ഡെൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.10ന് ട്രെയിൻ പുറപ്പെട്ട് ഉച്ചയ്ക്ക് 2:30ന് അയോധ്യയിലെത്തും. എട്ട് മണിക്കൂർ 20 മിനിറ്റ് കൊണ്ട് അയോധ്യയിലെത്താനാവും. ബുധനാഴ്ചകളിൽ മാത്രം ഈ ട്രെയിൻ ഓടില്ല. ഈ ദിവസം ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ നടത്തും.

യാത്രയിൽ രണ്ടിടത്ത് മാത്രമാണ് ട്രെയിൻ നിർത്തുക. ഡെൽഹി - അയോധ്യ ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 11നും ഉച്ചയ്ക്ക് 12.25 ന് ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലും നിർത്തും. മടക്കയാത്രയിൽ ട്രെയിൻ അയോധ്യധാമിൽ നിന്ന് 3.20 ന് പുറപ്പെടും. രാത്രി 11.40ന് ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെത്തും.

ചെയർകാറിന് 1625 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2965 രൂപയുമാണ് നിരക്ക്. ദേശീയ തലസ്ഥാനത്ത് നിന്ന് തീർത്ഥാടന നഗരമായ അയോധ്യയിലേക്ക് ലോകോത്തര എസി ട്രെയിൻ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. 2023 ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്തത്.

Keywords: News, National, New Delhi, Railway, Ayodhya Temple, Ram Lalla, Travel, Train Service,  Ayodhya-Anand Vihar Vande Bharat Express: Check schedule, stoppages and price.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia