FSSAI | മഷിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരം; ഭക്ഷ്യവസ്തുക്കള്‍ പത്രകടലാസില്‍ പൊതിയുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഭക്ഷ്യവസ്തുക്കള്‍ പത്രകടലാസില്‍ പൊതിയുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ. ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതിനും സൂക്ഷിച്ച് വെയ്ക്കുന്നതിനും വിളമ്പുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഭക്ഷ്യ വില്‍പനക്കാരോടും ഉപഭോക്താക്കളോടും നിര്‍ദേശിച്ചു.

പത്രകടലാസുകളില്‍ ഉപയോഗിക്കുന്ന മഷിയില്‍ പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചില രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് റെഗുലേറ്റര്‍ പറഞ്ഞു. മഷിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് എഫ്എസ്എസ്എഐ ചീഫ് എക്സിക്യൂടിവ് ഓഫിസര്‍ ജി കമലാ വര്‍ധന റാവു അറിയിച്ചത്. ഈയം ഉള്‍പെടെയുള്ള സാന്ദ്രത കൂടുതലുള്ള ലോഹങ്ങള്‍ അടങ്ങിയതാണ് പത്രകടലാസുകളിലെ മഷി.

ഭക്ഷ്യവസ്തുക്കളിലെ എണ്ണ ഒപ്പിയെടുക്കാനും ഇനി മുതല്‍ പത്രകടലാസ് ഉപയോഗിക്കരുത്. സംസ്ഥാന ഭക്ഷ്യവകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പത്രകടലാസിന്റെ ഉപയോഗത്തിന് തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി അധികൃതര്‍.

FSSAI | മഷിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരം; ഭക്ഷ്യവസ്തുക്കള്‍ പത്രകടലാസില്‍ പൊതിയുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ഫുഡ് സേഫ്റ്റി അതോറിറ്റി



Keywords: News, National, National-News, Health, Health-News, Food, Newspaper, Wrap, Serve, FSSAI, Health, Risks, Vendors, Consumers, Packing, Storing, Avoid, Lifestyle-News, Avoid Using Newspaper To Wrap, Serve Food: FSSAI Highlights Health Risks Involved.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script