Auto rickshaw blast | 'മംഗ്ലൂറില്‍ ഓടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി; മറ്റ് 2 പേര്‍ക്കും കൂടി പങ്ക്'
Nov 20, 2022, 17:48 IST
മംഗ്ലൂര്‍: (www.kvartha.com) മംഗ്ലൂറില്‍ കഴിഞ്ഞദിവസം ഓടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ശാരിക് ആണെന്ന് പൊലീസ്. കേസില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ശാരിക് ജാമ്യത്തിലിറങ്ങി മൈസൂറില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു. വിവിധ തീവ്രവാദ ഗ്രൂപുകളുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാള്‍. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി. ശനിയാഴ്ച വൈകിട്ട് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്.
യാത്രക്കാരന്‍ ഓടോറിക്ഷയില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നും കയ്യിലെ സഞ്ചിയില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഓടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റിരുന്നു.
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ അപകടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കത്തിയ പ്രഷര്‍ കുകറും ബാറ്ററികളും ഓടോറിക്ഷയില്‍നിന്നു കണ്ടെടുത്തു.
Keywords: Auto rickshaw blast in Mangaluru an act of terror, says Karnataka police chief, Mangalore, News, Police, Terrorism, Blast, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.