Auto Expo | വാഹന പ്രേമികളില്‍ ആവേശം വിതറി 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'ഓട്ടോ ഷോ' ഇങ്ങെത്തി; വേദി, തീയതി, സമയം, പ്രവേശന ഫീസ്, റൂട്ട്, എല്ലാ വിശദാംശങ്ങളും അറിയാം
Jan 8, 2023, 13:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടോ ഷോ ഈ വര്‍ഷം തിരിച്ചെത്തുന്നു. 'ഓട്ടോ എക്സ്പോ' എന്നറിയപ്പെടുന്ന ഈ പ്രദര്‍ശനം ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ലോകത്തെ ഏറ്റവും വലിയ ഇവന്റാണ്. സാധാരണയായി രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം 2022-ല്‍ ഇവന്റ് നടത്താന്‍ കഴിഞ്ഞില്ല. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണ വ്യവസായത്തിലെ ഏറ്റവും വലിയ സ്ഥാപനമാണിത്.
എന്താണ് പ്രത്യേകത
നൂതന ഉല്‍പ്പന്നങ്ങള്‍, ആവേശകരമായ ആശയങ്ങള്‍, ഭാവി സാങ്കേതികവിദ്യകള്‍ എന്നിവയുടെ വിപുലമായ ശ്രേണിയാണ് ഇവന്റ് പ്രദര്‍ശിപ്പിക്കുന്നത്. ഓട്ടോ എക്സ്പോയില്‍, വിവിധ വാഹന നിര്‍മ്മാതാക്കള്‍ അവരുടെ പുതിയ കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, കണ്‍സെപ്റ്റ് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഓട്ടോമോട്ടീവ് ടെക്നോളജി തുടങ്ങി പലതും പ്രദര്‍ശിപ്പിക്കുന്നു. മാരുതി സുസുക്കി, കിയ, ഹ്യുണ്ടായ്, ടാറ്റ, എംജി മോട്ടോര്‍, ടോര്‍ക്ക്, അള്‍ട്രാവയലറ്റ് തുടങ്ങി നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇതില്‍ പങ്കെടുക്കും.
പരിപാടി വേദി
ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പ് ഇന്ത്യ എക്സ്പോ മാര്‍ട്ടിലാണ് സംഘടിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ജെയ്പീ ഗോള്‍ഫ് കോഴ്സിന് സമീപമാണ് ഇന്ത്യ എക്സ്പോ മാര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇതോടൊപ്പം ഡെല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഓട്ടോ എക്സ്പോ-കോംപോണന്റ് ഷോയും സംഘടിപ്പിക്കും. ഓട്ടോ ഘടക വ്യവസായത്തിനായി ഇത് പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്നു.
തീയതിയും സമയവും
ഓട്ടോ എക്സ്പോ 2023 ജനുവരി 13 മുതല്‍ 18 വരെയാണ് നടക്കുക. പൊതുജനങ്ങള്‍ക്കായി ജനുവരി 14, 15 തീയതികളില്‍ രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയും ജനുവരി 16, 17 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെയും ജനുവരി 18 ന് രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയും പരിപാടിയുടെ സമയം നിശ്ചയിച്ചിട്ടുണ്ട്. അവസാന സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലേക്കുള്ള പൊതു പ്രവേശനം അടയ്ക്കും. എല്ലാ ദിവസവും ക്ലോസിംഗ് സമയത്തിന് 30 മിനിറ്റ് മുമ്പ് എക്‌സിബിഷന്‍ ഹോളിലേക്ക് പ്രവേശനം അവസാനിക്കും.
ടിക്കറ്റ്/എന്‍ട്രി ഫീസ്
ഓട്ടോ ഷോ കാണാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബുക്ക്മൈഷോയില്‍ ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാം. പ്രവേശന ടിക്കറ്റിന് ജനുവരി 13-ന് ഒരാള്‍ക്ക് 750 രൂപയും ജനുവരി 14, 15 തീയതികളില്‍ 475 രൂപയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 375 രൂപയുമാണ് നിരക്ക്. എക്‌സിബിഷന്‍ ടിക്കറ്റുകള്‍ ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കോ വീല്‍ചെയറില്‍ ഇരിക്കുന്നവര്‍ക്കോ അവരുടെ പരിചാരകര്‍/സഹായികള്‍ എന്നിവര്‍ക്കോ ടിക്കറ്റ് ആവശ്യമില്ല.
പാര്‍ക്കിങ് സൗകര്യം
റോഡ്, മെട്രോ റെയില്‍ ശൃംഖല വഴി ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന മേഖലയുടെ (എന്‍സിആര്‍) മറ്റ് ഭാഗങ്ങളുമായി ഇന്ത്യ എക്സ്പോ മാര്‍ട്ട് ബന്ധപ്പെട്ടിരിക്കുന്നു. എട്ട് വരികളുള്ള ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേ വഴി സെന്‍ട്രല്‍ ഡല്‍ഹി, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ, മെട്രോ റെയില്‍ വഴിയും വ്യക്തിഗതവും പൊതുഗതാഗതവും വഴി വേദിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. ഏകദേശം 8,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടെന്നാണ് വിവരം.

Keywords: Auto-Expo, Latest-News, National, Top-Headlines, New Delhi, Auto & Vehicles, Vehicles, India, Business, Auto Expo 2023: Details of Venue, Date Time and Tickets Price.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.