ഓടോ ഡ്രൈവറും സഹായികളും ചേര്‍ന്ന് കോളജ് വിദ്യാര്‍ഥികളെ കത്തിമുനയില്‍ വെച്ച് കൊള്ളയടിച്ചതായി പരാതി
Mar 9, 2022, 11:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പൂന: (www.kvartha.com 09.03.2022) പൂനെയില്‍ ഓടോ ഡ്രൈവറും സഹായികളും ചേര്‍ന്ന് രണ്ട് കോളജ് വിദ്യാര്‍ഥികളെ കത്തിമുനയില്‍ വെച്ച് കൊള്ളയടിച്ചതായി പരാതി. ഞായറാഴ്ച മംഗള്‍വാര്‍ പേടിലെ റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം.
ഇന്‍ഡ്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.ഞായറാഴ്ച എച് എസ് സിയിലെ വിദ്യാര്‍ഥിയായ അനൂപും സുഹൃത്ത് സര്‍തക് മല്ഖഡെയും ചേര്‍ന്ന് വൈകുന്നേരം 5.45 ഓടെ സംഗമവാടിയിലെ ഒരു സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓടോറിക്ഷയില്‍ കയറിയപ്പോഴാണ് സംഭവം. പിറന്നാള്‍ സമ്മാനമായി അച്ഛന് അയച്ചുകൊടുത്ത പാര്‍സല്‍ വാങ്ങാന്‍ പോകുകയായിരുന്നു ഇരുവരും.
എന്നാല്‍, ഓടോറിക്ഷാ ഡ്രൈവര്‍ ഇരുവരെയും മംഗള്‍വാര്‍ പേടിലെ റെയില്‍വേ ഗേറ്റിന് സമീപം കൂട്ടിക്കൊണ്ടുപോയി, മൂന്ന് സഹായികളെയും കൂട്ടി ഇരുവരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 1000 രൂപ കവര്‍ന്നെടുക്കുകയായിരുന്നു.
മാത്രമല്ല, ഫോണ്‍പേ ആപ്ലികേഷന് വഴി ഇരകളുടെ അകൗണ്ടില്‍ നിന്ന് 3,800 രൂപ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത് പ്രതികള്‍ സ്ഥലം വിട്ടുവെന്നും വിദ്യാര്‍ഥികള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 397, 34 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
Keywords: Auto driver, his aides rob 2 college students at knifepoint in Pune, Pune,News,Local News, Police Station, Complaint, Robbery, Auto Driver, National.
ഇരകളില്‍ ഒരാളായ ശിവാജിനഗറിലെ മോഡല്‍ കോളനിയില്‍ താമസിക്കുന്ന അനൂപ് ഷിഗോകര് (18) ഫറസ്ഖന പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇന്‍ഡ്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.ഞായറാഴ്ച എച് എസ് സിയിലെ വിദ്യാര്‍ഥിയായ അനൂപും സുഹൃത്ത് സര്‍തക് മല്ഖഡെയും ചേര്‍ന്ന് വൈകുന്നേരം 5.45 ഓടെ സംഗമവാടിയിലെ ഒരു സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓടോറിക്ഷയില്‍ കയറിയപ്പോഴാണ് സംഭവം. പിറന്നാള്‍ സമ്മാനമായി അച്ഛന് അയച്ചുകൊടുത്ത പാര്‍സല്‍ വാങ്ങാന്‍ പോകുകയായിരുന്നു ഇരുവരും.
എന്നാല്‍, ഓടോറിക്ഷാ ഡ്രൈവര്‍ ഇരുവരെയും മംഗള്‍വാര്‍ പേടിലെ റെയില്‍വേ ഗേറ്റിന് സമീപം കൂട്ടിക്കൊണ്ടുപോയി, മൂന്ന് സഹായികളെയും കൂട്ടി ഇരുവരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 1000 രൂപ കവര്‍ന്നെടുക്കുകയായിരുന്നു.
മാത്രമല്ല, ഫോണ്‍പേ ആപ്ലികേഷന് വഴി ഇരകളുടെ അകൗണ്ടില്‍ നിന്ന് 3,800 രൂപ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത് പ്രതികള്‍ സ്ഥലം വിട്ടുവെന്നും വിദ്യാര്‍ഥികള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 397, 34 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
Keywords: Auto driver, his aides rob 2 college students at knifepoint in Pune, Pune,News,Local News, Police Station, Complaint, Robbery, Auto Driver, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.