ദൈവത്തിനും ജപ്തി നോട്ടീസോ! ‘ഹനുമാനെ’ കുടിയിറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചു

 

ഭോപാല്‍: (www.kvartha.com 09/06/2015) മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ പൊതു വഴി കൈയ്യേറി പണിത ഹനുമാന്‍ ക്ഷേത്രം ഉടന്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭക്ത ഹനുമാന് നോട്ടീസ് അയച്ചു.

ജില്ലയിലെ ഭജറിയ പ്രദേശത്ത് പണിതീര്‍ത്ത ക്ഷേത്രത്തിന്‍റെ ചെറിയൊരു ഭാഗമാണ് പൊതു വഴി കൈയ്യടക്കിയിരിക്കുന്നത്. ഗ്വാളിയാര്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം മുന്‍സിപ്പാലിറ്റി അധികൃതരാണ് ക്ഷേത്ര സമിതിയുടെയോ ശാന്തിയുടെയോ പേരില്‍ അയക്കേണ്ട നോട്ടീസ് ഭക്ത ഹനുമാന്‍റെ പേരില്‍ അയച്ചിരിക്കുന്നത്.

അതേസമയം നോട്ടീസിന്‍റെ അപാകതകള്‍ക്കെതിരെ പൊതു ജനം പ്രതികരിച്ചതിനെ തുടര്‍ന്ന് നോട്ടീസ് ഉടന്‍ തന്നെ പിന്‍വലിക്കുമെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ പറഞ്ഞു.
ദൈവത്തിനും ജപ്തി നോട്ടീസോ! ‘ഹനുമാനെ’ കുടിയിറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചു

SUMMARY: Authorities send eviction notice to Lord 'Hanuman' in Madhya Pradesh. The notice issued in respect with the order from Gwalior High Court.

Keywords: Lord Hanuman, Eviction notice, High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia