Deadline Alert | ശ്രദ്ധിക്കുക: ഓഗസ്റ്റ് 31നകം സാമ്പത്തിക പരമായ ഈ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക; ഇല്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഓഗസ്റ്റ് മാസം അവസാനിക്കുകയാണ്. ഈ മാസാവസാനത്തിന് മുമ്പ് ചില പ്രധാനപ്പെട്ട സാമ്പത്തിക പരമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. സമയപരിധിക്കുള്ളില്‍ അവ ചെയ്ത് തീര്‍ത്തില്ലെങ്കില്‍ ചിലപ്പോള്‍ സാമ്പത്തിക നഷ്ടത്തോടൊപ്പം കൂടുതല്‍ സങ്കീര്‍ണതകളും ഉണ്ടായേക്കാം. അവ ഏതൊക്കെയെന്ന് അറിയാം.
                   
Deadline Alert | ശ്രദ്ധിക്കുക: ഓഗസ്റ്റ് 31നകം സാമ്പത്തിക പരമായ ഈ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക; ഇല്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം

പിഎം കിസാന്‍ സ്‌കീം ഇ-കെവൈസി:

നിങ്ങള്‍ കേന്ദ്ര സര്‍കാരിന്റെ പിഎം കിസാന്‍ യോജന (PM Kisan Yojana) യുടെ ഗുണഭോക്താവാണെങ്കില്‍ ഇ-കെവൈസി ചെയ്യാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെയാണ്. ഇത് ചെയ്തില്ലെങ്കില്‍ അടുത്ത ഗഡു ആനുകൂല്യം ലഭിക്കില്ല. ജൂലൈ 31 ആയിരുന്നു കെവൈസി ചെയ്യുന്നതിനുള്ള സമയപരിധി സര്‍കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. അത് നീട്ടുകയായിരുന്നു. ഇനി നീട്ടാന്‍ സാധ്യതയില്ല. ഈ പദ്ധതിയുടെ 12-ാം ഗഡു സെപ്റ്റംബര്‍ മാസത്തില്‍ സര്‍കാര്‍ പുറത്തിറക്കിയേക്കും.

പഞ്ചാബ് നാഷനല്‍ ബാങ്ക് കെവൈസി:

നിങ്ങള്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഉപഭോക്താവാണെങ്കില്‍, ഓഗസ്റ്റ് 31-നകം നിങ്ങളുടെ അകൗണ്ട് കെവൈസി (KYC) ചെയ്യണം. അല്ലെങ്കില്‍ ബാങ്ക് നിങ്ങളുടെ അകൗണ്ട് ഹോള്‍ഡ് ചെയ്യും. മാര്‍ച് 31-നകം കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ ഓഗസ്റ്റ് 31-നകം അത് ചെയ്യണമെന്ന് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അറിയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ അകൗണ്ട് ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

ഐടിആര്‍ പരിശോധിച്ചുറപ്പിക്കല്‍:

2022 ജൂലൈ 31ന് ശേഷം നിങ്ങള്‍ ആദായനികുതി റിടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു മാസത്തിനുള്ളില്‍ അതായത് 30 ദിവസത്തിനുള്ളില്‍ നിങ്ങള്‍ പരിശോധന (ITR verification) പൂര്‍ത്തിയാക്കണം. ജൂലൈ 31ന് ശേഷം ഐടിആര്‍ ഫയല്‍ ചെയ്തവര്‍ക്ക് അതിന്റെ വെരിഫികേഷന് 30 ദിവസം മാത്രമേ ലഭിക്കൂ എന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്തതെങ്കില്‍, ഓഗസ്റ്റ് 31ന് അവസാനിക്കും. വെരിഫികേഷന്‍ ചെയ്യാതെ ഐടിആര്‍ റിടേണ്‍ പൂര്‍ത്തിയായതായി കണക്കാക്കില്ല.

Keywords:  Latest-News, National, Top-Headlines, Alerts, Bank, Banking, Central Government, Aadhar Card, Government of Indian, ITR Verification, PM Kisan Scheme KYC, PM Kisan Yojana, Punjab National Bank, Punjab National Bank  KYC, Deadline Alert, August 31, 2022 deadline for ITR verification, PM Kisan Scheme KYC, Punjab National Bank  KYC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia