SWISS-TOWER 24/07/2023

Youth Died | വീടിന്റെ രണ്ടാം നില വൃത്തിയാക്കുന്നതിനിടെ കുരങ്ങുകളുടെ കൂട്ട ആക്രമണം; മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കുരങ്ങുകളുടെ ആക്രമണത്തെ തുടര്‍ന്ന് വീടിന്റെ മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നൈബസ്തി നിവാസിയായ ആശിഷ് ജെയിന്‍ എന്നയാളാണ് മരിച്ചത്. 

വീട് വൃത്തിയാക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. വീടിന്റെ രണ്ടാം നില വൃത്തിയാക്കുന്നതിനിടെ ടെറസിലുണ്ടായിരുന്ന ഒരു കൂട്ടം കുരങ്ങന്‍മാര്‍ ആശിഷിനെ അക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുരങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഓടുന്നതിന്റെ ഇടയ്ക്ക് കാല്‍ വഴുതി രണ്ടാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആശിഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 
Aster mims 04/11/2022

Youth Died | വീടിന്റെ രണ്ടാം നില വൃത്തിയാക്കുന്നതിനിടെ കുരങ്ങുകളുടെ കൂട്ട ആക്രമണം; മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം


സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേല്‍പിക്കുന്ന കുരങ്ങുകളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.

അതേസമയം, ജലേസര്‍ റോഡ്, കോട്ല റോഡ്, വിഭാവ് നഗര്‍, ദര്‍ശ് നഗര്‍, ഹനുമാന്‍ ഗഞ്ച്, നായ് ബസ്തി, മഹാവീര്‍ നഗര്‍, സുഹാഗ് നഗര്‍, കോട്ല മൊഹല്ല, ഗാധിയ, ചാന്ദ്വാര്‍ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ കുരങ്ങ് ശല്യം രൂക്ഷമാണ്.

Keywords: News,National,India,Lucknow,Uttar Pradesh,Monkey,died,House, Attacked by monkeys, UP man falls off terrace, dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia