Attack | കാശ്മീരില്‍ വീണ്ടും അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ക്ക് വെടിയേറ്റു

 
Attack on guest worker in Kashmir
Attack on guest worker in Kashmir

Representational Image Generated by Meta AI

● തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച് രാവിലെയായിരുന്നു സംഭവം. 
● കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അതിഥി തൊഴിലാളികൾക്ക് നേരെ നടന്ന മൂന്നാമത്തെ ആക്രമണമാണിത്.

പുൽവാമ: (KVARTHA) കശ്മീരില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. പുൽവാമയിൽ ഉത്തർപ്രദേശ് സ്വദേശിയായ ശുഭം കുമാറിന് നേരെയാണ് വെടിയുതിർത്തത്. സംഭവം പൊലീസ് അന്വേഷിക്കുന്നു.തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച് രാവിലെയായിരുന്നു സംഭവം. തെക്കൻ കശ്മീരിൽ അതിഥി തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. 
ഗന്ദർബാൽ ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അതിഥി തൊഴിലാളികൾക്ക് നേരെ നടന്ന മൂന്നാമത്തെ ആക്രമണമാണിത്.
ശുഭം കുമാറിന്റെ കയ്യിലാണ് വെടിയേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമിച്ചവർക്കായി വ്യാപകമായ തിരച്ചിൽ നടത്തുന്നു.

#Kashmir #GuestWorkers #Violence #Pulwama #Attack #LaborRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia