Attack | ത്രിപുര സന്ദര്‍ശനത്തിനിടെ എളമരം കരീം ഉള്‍പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ക്കുനേരെ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് ദേഹോപദ്രവത്തിന് ശ്രമിച്ചതായി പരാതി
Mar 11, 2023, 09:13 IST
അഗര്‍തല: (www.kvartha.com) ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ എട്ടംഗ സംഘത്തിനുനേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം ഉള്‍പെടെയുള്ള പ്രതിപക്ഷ എംപിമാര്ക്കുനേരെയാണ് ആക്രമണം. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തെന്നുമാണ് പരാതി.
ബിശാല്‍ഗഡ് നിയമസഭാ മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എംപിമാര്‍ ആരോപിച്ചു. ജനങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഒരുകൂട്ടം ആളുകള്‍ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാര്‍ ആരോപിച്ചു.
'ബിസാല്‍ഗാര്‍ഹ്, മോഹന്‍പുര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നോതാക്കളെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ചു. നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന പൊലീസ് മൗനം പാലിക്കുകയാണ് ചെയ്തത്. നാളെ ബിജെപി അവിടെ വിജയറാലി സംഘടിപ്പിക്കുന്നുണ്ട്. പാര്‍ടി സ്പോണ്സര് ചെയ്ത കലാപത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്'- കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. ഈ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാനാണ് പ്രതിപക്ഷ എംപിമാര്‍ ത്രിപുരയില്‍ എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ത്രിപുര ഗവര്‍ണറെയും എംപിമാര്‍ കാണുന്നുണ്ട്.
A delegation of Congress leaders was attacked by BJP goons today in Bishalgarh & Mohanpur in Tripura. Police accompanying the delegation did NOTHING. And tomorrow BJP is having a victory rally there. Victory of party-sponsored violence. pic.twitter.com/gZfBm4qEWB
— Jairam Ramesh (@Jairam_Ramesh) March 10, 2023
Keywords: News, National, India, Tripura, attack, Politics, Political party, party, Complaint, Attack on Congress, Left Front joint delegation in Tripura's Bishalgarh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.