Attack against statue | പഞ്ചാബില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തു; അന്വേഷണം ആരംഭിച്ചു

 


ബടിന്‍ഡ: (www.kvartha.com) പഞ്ചാബില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാംമാന്‍ മണ്ഡിയിലെ പൊതു പാര്‍കിലെ പ്രതിമയാണ് അജ്ഞാതര്‍ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിലുള്ള രാത്രിയിലാണ് സംഭവം. വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ സംഭവത്തെ ശക്തമായി അപലപിച്ചു. അന്വേഷണം നടത്തി വരികയാണെന്നും റമ്മന്‍ മണ്ഡി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹര്‍ജോത് സിംഗ് മാന്‍ പറഞ്ഞു.
        
Attack against statue | പഞ്ചാബില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തു; അന്വേഷണം ആരംഭിച്ചു

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ അര്‍ബന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് കുമാര്‍ സിംഗ്ല ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്‍കി. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.

Keywords: Attack against Mahatma Gandhi's statue in Punjab's Bathinda, probe on, National, Punjab, News, Top-Headlines, Police, Case, Latest-News, Police-station, Congress, CCTV, Investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia