Robbery | എ ടി എമില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 2.80 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി

 


മുംബൈ: (www.kvartha.com) എ ടി എമില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 2.80 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി. മുംബൈ എസ് വി റോഡില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പരാതിയില്‍ ഗോരേഗാവ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Robbery | എ ടി എമില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 2.80 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞതായി പരാതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മുന്‍നിര കാഷ് മാനേജ്മെന്റ് ആന്‍ഡ് പേയ്മെന്റ് സൊല്യൂഷന്‍സ് കംപനിയായ സിഎംഎസ് ഇന്‍ഫോ സിസ്റ്റംസില്‍ ജോലി ചെയ്യുന്ന ഉദയ് ഭാന്‍ സിംഗ് (34) കഴിഞ്ഞ രണ്ട് മാസമായി കംപനിയിലെ രണ്ട് ജീവനക്കാരെയും കൊണ്ട് എടിഎമുകളില്‍ പണം നിറയ്ക്കാന്‍ എസ് വി റോഡിലേക്ക് പോകുന്നുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയില്‍ ഗോരേഗാവിലെ പട്കര്‍ കോളജിന് സമീപമുള്ള യൂനിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ എടിഎമില്‍ പണം നിറയ്ക്കാന്‍ ജീവനക്കാര്‍ വാനില്‍ നിന്നിറങ്ങിയപ്പോഴാണ് സംഭവം നടന്നത്.

മെഷീനില്‍ പണം നിറച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് വാനും ഡ്രൈവറെയും കാണാനില്ലെന്ന് ജീവനക്കാര്‍ പൊലീസിനെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ സിങ്ങിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ജിപിഎസ് ലൊകേഷനിലൂടെ ജീവനക്കാര്‍ വാന്‍ ട്രാക് ചെയ്തപ്പോള്‍ എസ് വി റോഡിനെ ഗോരേഗാവ് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പിരാമല്‍ നഗറില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് ജീവനക്കാര്‍ കംപനി മാനേജ്മെന്റിനെ വിവരമറിയിക്കുകയും ഗോരേഗാവ് പൊലീസുമായി ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 1.30 ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വാന്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. എന്നാല്‍ അതില്‍ പണം ഉണ്ടായിരുന്നില്ല. സിങ്ങിന്റെ കോള്‍ ഡാറ്റ റെകോര്‍ഡ്, മൊബൈല്‍ ടവര്‍ ലൊകേഷന്‍ എന്നിവയിലൂടെയും പ്രദേശങ്ങളിലെയും റെയില്‍വേ സ്റ്റേഷനിലെയും സിസിടിവി റെകോര്‍ഡിംഗുകള്‍ സ്‌കാന്‍ ചെയ്തും ലൊകേഷന്‍ കണ്ടെത്താന്‍ ഗോരെഗാവ് പൊലീസ് മൂന്ന് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ആകെ അഞ്ച് കോടി രൂപ വാനിലുണ്ടായിരുന്നുവെന്നും അതില്‍ ചിലത് വാനില്‍ അവശേഷിച്ചിരുന്നുവെന്നും സംഭവം നടന്ന അവസരത്തില്‍ ഭൂരിഭാഗം എടി എമുകളിലും പണം നിറച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: ATM refilling van driver flees with ₹2.80 crore cash, Mumbai, ATM, Vehicles, Robbery, Complaint, Police, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia