SWISS-TOWER 24/07/2023

 Fraud | എടിഎമ്മിൽ പുതിയൊരു തട്ടിപ്പ്! പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
ATM fraud alert
ATM fraud alert

Representational Image Generated by Meta AI

ADVERTISEMENT

● എടിഎമ്മുകളിലെ കാർഡ് റീഡറുകൾ മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.
● കാർഡ് കുടുങ്ങുമ്പോൾ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പുകാർ എത്തും.
● പിൻ നമ്പർ ചോദിച്ച് മനസ്സിലാക്കിയ ശേഷം പണം തട്ടിയെടുക്കുന്നു.
● കാർഡ് കുടുങ്ങിയാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടണം.

ന്യൂഡൽഹി: (KVARTHA) ആയിരം രൂപ മുതൽ കോടിക്കണക്കിന് രൂപ വരെ നഷ്ടപ്പെടുന്ന സാമ്പത്തിക തട്ടിപ്പുകൾ അനുദിനം വർദ്ധിക്കുകയാണ്. എ.ടി.എം തട്ടിപ്പാണ് അതിൽ ഏറ്റവും പുതിയത്. എ.ടി.എമ്മുകളിലെ കാർഡ് റീഡറുകൾ മാറ്റിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതോടെ പണം എടുക്കാൻ വരുന്ന ആളുകളുടെ കാർഡുകൾ എ.ടി. എമ്മിൽ കുരുങ്ങിപ്പോകും. 

Aster mims 04/11/2022

ഈ സമയത്ത് ഉപഭോക്താവിനെ സഹായിക്കാനെന്ന വ്യാജേന എത്തുന്ന തട്ടിപ്പുകാർ പിൻ നമ്പർ ചോദിച്ചു മനസിലാക്കി പണമെടുക്കുന്നതിന് സഹായിക്കാമെന്ന് പറയും. റീഡർ തകരാറിലായതിനാൽ പണമെടുക്കാൻ അപ്പോഴും കഴിയില്ല. അപ്പോൾ കാർഡ് തകരാറാണെന്നും ബാങ്കുമായി ബന്ധപ്പെടണമെന്നും തട്ടിപ്പുകാർ പറയും. ഇതോടെ ഉപഭോക്താക്കൾ മടങ്ങുമ്പോൾ നേരത്തെ കുരുങ്ങിയ കാർഡ് തട്ടിയെടുത്താണ് ഇവർ പണം പിൻവലിക്കുന്നത്. 

എ.ടി.എമ്മിൽ കയറി പണമെടുക്കുമ്പോൾ സാദാ ജാഗരൂകരായിരിക്കാൻ ശ്രദ്ധിക്കണം. എന്തെങ്കിലും സംശയകരമായ കാര്യങ്ങൾ കാണുകയാണെങ്കിൽ ഉടൻ ബാങ്കുമായി ബന്ധപ്പെടണം. മിക്ക ബാങ്കുകളും കാർഡ്‌ലെസായി പണം പിൻവലിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴി ഇത് ചെയ്യാം. കാർഡ് കുടുങ്ങുകയാണെങ്കിൽ ഉടൻ തന്നെ ഇടപാട് റദ്ദാക്കുകയും കാർഡ് ബ്ലോക്ക് ചെയ്യണമെന്ന് ബാങ്കിനെ അറിയിക്കുകയും ഉടൻ തന്നെ പിൻ നമ്പർ മാറ്റുകയും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 



● എടിഎം മെഷീനിൽ എന്തെങ്കിലും സംശയാസ്പദമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
● നിങ്ങളുടെ പിൻ നമ്പർ ആരുമായും പങ്കുവെക്കാതിരിക്കുക.
കാർഡ് കുടുങ്ങുകയാണെങ്കിൽ, ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്യുക.
● പറ്റുമെങ്കിൽ കാർഡ്‌ലെസ്സ് പണം പിൻവലിക്കൽ രീതി ഉപയോഗിക്കുക.
● പതിവായി ബാങ്ക് സ്റ്റേറ്റ്മെൻ്റുകൾ പരിശോധിക്കുക.

ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

ATM frauds are on the rise, with scammers manipulating card readers and stealing PINs. Stay vigilant, check for suspicious activity, and use cardless withdrawal options when possible.

#ATMFraud #CyberSecurity #FinancialSafety #OnlineScams #BankingAwareness #DigitalSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia