എ.ടി­.എം ഡ്രൈ­വര്‍ 39 ല­ക്ഷം രൂ­പ­യു­മാ­യി­ കട­ന്നു: ദു­രൂ­ഹ­ത­യു­ണ്ടെ­ന്ന് പോ­ലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എ.ടി­.എം ഡ്രൈ­വര്‍ 39 ല­ക്ഷം രൂ­പ­യു­മാ­യി­ കട­ന്നു: ദു­രൂ­ഹ­ത­യു­ണ്ടെ­ന്ന് പോ­ലീസ് ബാം­ഗ്ലൂര്‍: ന­ഗ­ര­ത്തി­ലെ വിവി­ധ എ.ടി­.എം കൗ­ണ്ട­റു­ക­ളില്‍ നി­ക്ഷേ­പി­ക്കാ­നു­ള്ള പ­ണ­വു­മാ­യി ഡ്രൈ­വര്‍ മുങ്ങി. സ്റ്റേ­റ്റ് ബാങ്ക് ഓ­ഫ് ഇ­ന്ത്യ­യിലെ എ.ടി­.എ­മ്മില്‍ നി­ക്ഷേ­പി­ക്കാ­നു­ള്ള പ­ണ­മ­ടങ്ങി­യ വാ­ഹ­ന­വു­മാ­യാ­ണ് ഡ്രൈ­വര്‍ മു­ങ്ങി­യത്. വെ­ള­ളി­യാ­ഴ്­ച­ യെ­ല­ഹ­ങ്കയിലാ­ണ് സം­ഭ­വം.

വാ­ഹ­ന­ത്തി­ലെ സ്ഥി­രം ഡ്രൈ­വര്‍ അ­വ­ധി­യി­ലാ­യ­തി­നാല്‍ പ­ക­ര­ക്കാ­ര­നാ­യി വ­ന്ന­യാ­ളാ­ണ് 39 ല­ക്ഷം രൂ­പ­യു­മാ­യി ക­ട­ന്നു­ക­ള­ഞ്ഞ­ത്. ഇ­യാ­ളെ തി­രി­ച്ച­റി­യാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. ക്യാ­ഷ് വാ­നില്‍ ഡ്രൈ­വര്‍­ക്കു പുറ­മെ പ­ണം സൂ­ക്ഷി­പ്പു­കാരാ­യ സ­ന്തോ­ഷ് കു­മാര്‍, ഗ­ജേന്ദ്ര, ഗ­ണ്‍­മാന്‍ മു­ത്ത­യ്യ എ­ന്നി­വ­രു­മുണ്ടാ­യി­രു­ന്നു.

വി­ദ്യാ­ര­ണ്യ­പു­ര­യില്‍ നാ­ലു­പേര്‍ ഡ്രൈ­വ­റു­മാ­യി എന്തോ സം­സാ­രി­ച്ച­ശേ­ഷം വാ­നി­ലേ­ക്ക് ബ­ലം പ്ര­യോ­ഗി­ച്ച് കട­ന്ന് ഹൊ­സ­ക്കോ­ട്ട­യി­ലേ­ക്ക് വി­ടു­ക­യു­മാ­യി­രു­ന്നു. ഇ­വി­ടെ­വെ­ച്ച് വാ­നി­ലു­ണ്ടാ­യി­രു­ന്ന പ­ണം സൂ­ക്ഷി­പ്പു­കാ­ര­നെയും ഗണ്‍­മാ­നെയും വ­ലി­ച്ചു പു­റ­ത്തി­ട്ട ശേ­ഷം അ­ജ്ഞാ­ത­കേ­ന്ദ്ര­ത്തി­ലേക്ക് ക­ട­­ന്നു.

സം­ഭ­വ­ത്തില്‍ ഏ­റെ ദു­രൂ­ഹ­ത­കളും നാ­ട­കീ­യ­ത­ക­ളു­ണ്ടെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു. പ­ണം ത­ട്ട­ലി­നു പി­ന്നില്‍ ഒ­ത്തു­ക­ളി­യാ­ണെ­ന്നും സം­ശ­യമുണ്ട്. ക­വര്‍­ച്ച­ക്കി­രയാ­യ പ­ണം വീ­ണ്ടെ­ടു­ക്കാന്‍ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘ­ത്തെ നി­യോ­ഗി­ച്ച­താ­യി പോ­ലീ­സ് അ­റി­യിച്ചു.


Keywords:  Bangalore, ATM, Cash, Driver, Rs 39 lakh           






Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia