എ.ടി.എം ഡ്രൈവര്‍ 39 ലക്ഷം രൂപയുമായി കടന്നു: ദുരൂഹതയുണ്ടെന്ന് പോലീസ്
Jul 28, 2012, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍: നഗരത്തിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാനുള്ള പണവുമായി ഡ്രൈവര്‍ മുങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള പണമടങ്ങിയ വാഹനവുമായാണ് ഡ്രൈവര്‍ മുങ്ങിയത്. വെളളിയാഴ്ച യെലഹങ്കയിലാണ് സംഭവം.
വാഹനത്തിലെ സ്ഥിരം ഡ്രൈവര്‍ അവധിയിലായതിനാല്‍ പകരക്കാരനായി വന്നയാളാണ് 39 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ക്യാഷ് വാനില്‍ ഡ്രൈവര്‍ക്കു പുറമെ പണം സൂക്ഷിപ്പുകാരായ സന്തോഷ് കുമാര്‍, ഗജേന്ദ്ര, ഗണ്മാന് മുത്തയ്യ എന്നിവരുമുണ്ടായിരുന്നു.
വിദ്യാരണ്യപുരയില്‍ നാലുപേര്‍ ഡ്രൈവറുമായി എന്തോ സംസാരിച്ചശേഷം വാനിലേക്ക് ബലം പ്രയോഗിച്ച് കടന്ന് ഹൊസക്കോട്ടയിലേക്ക് വിടുകയുമായിരുന്നു. ഇവിടെവെച്ച് വാനിലുണ്ടായിരുന്ന പണം സൂക്ഷിപ്പുകാരനെയും ഗണ്മാനെയും വലിച്ചു പുറത്തിട്ട ശേഷം അജ്ഞാതകേന്ദ്രത്തിലേക്ക് കടന്നു.
സംഭവത്തില്‍ ഏറെ ദുരൂഹതകളും നാടകീയതകളുണ്ടെന്ന് പോലീസ് പറഞ്ഞു. പണം തട്ടലിനു പിന്നില്‍ ഒത്തുകളിയാണെന്നും സംശയമുണ്ട്. കവര്‍ച്ചക്കിരയായ പണം വീണ്ടെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.
Keywords: Bangalore, ATM, Cash, Driver, Rs 39 lakh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
