ഇളവുകള്‍ തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത; പരിധി കടന്നാല്‍ പിഴ ഈടാക്കും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 27.06.2020) കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്കിങ് രംഗത്തു നടപ്പാക്കിയ ഇളവുകളില്‍ മിക്കതും ഈ മാസത്തോടെ അവസാനിച്ചേക്കുകയാണ്. എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, മിനിമം അക്കൗണ്ട് ബാലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള ഇളവുകള്‍ അടുത്ത മാസം മുതല്‍ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ ഇതുസംബന്ധിച്ച് പുതിയ നിര്‍ദേശമൊന്നും വന്നിട്ടില്ലെന്നതു ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.

കോവിഡുമായി ബന്ധപ്പെട്ടു മൂന്നു മാസത്തേക്കാണു ബാങ്കിങ് അനുബന്ധ ഇടപാടുകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത്. ജൂണ്‍ 30 വരെ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാനുള്ള എല്ലാ ഇടപാട് ചാര്‍ജുകളും ധനമന്ത്രാലയം പിന്‍വലിച്ചിരുന്നു. പുതിയ അറിയിപ്പുകളൊന്നും വന്നില്ലെങ്കില്‍ ഇളവുകള്‍ക്കു മുമ്പുണ്ടായിരുന്ന നിലയിലേക്കു ജൂലൈ ഒന്നു മുതല്‍ ബാങ്കുകള്‍ മാറുമെന്നാണു ഈ മേഖലയിലുള്ളവര്‍ പറയുന്നത്. എടിഎം പിന്‍വലിക്കല്‍ പരിധികളും മിനിമം ബാലന്‍സ് നിയമങ്ങളും ഓരോ ബാങ്കിനും വ്യത്യസ്തമാണ്.

ഇളവുകള്‍ തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത; പരിധി കടന്നാല്‍ പിഴ ഈടാക്കും

മിനിമം ബാലന്‍സ് വേണമെന്നും ഇടപാടുകള്‍ നടത്തണമെന്നും ഇല്ലെങ്കില്‍ പിഴയീടാക്കുമെന്നും മിക്ക ബാങ്കുകളും നിഷ്‌കര്‍ഷിക്കുന്നു. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് ചാര്‍ജുകള്‍ മാര്‍ച്ച് 10ന് എസ്ബിഐ എഴുതിത്തള്ളിയിരുന്നു. സ്വന്തം എടിഎമ്മുകളില്‍ പ്രതിമാസം അഞ്ചും മറ്റു ബാങ്കുകളുടേതില്‍ മൂന്നും സൗജന്യ ഇടപാടുകളാണു പൊതുവെ ബാങ്കുകള്‍ അനുവദിക്കുന്നത്. ഈ പരിധി കടന്നാല്‍ ഇടപാടിന്റെ തരം അനുസരിച്ച് എട്ടു മുതല്‍ 20 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

സ്വന്തം എടിഎമ്മിലും അല്ലാതെയും നടത്തിയ എല്ലാ ഇടപാടുകളിലുമുണ്ടായ സര്‍വീസ് ചാര്‍ജുകളും എസ്ബിഐ എഴുതിത്തള്ളിയിരുന്നു. ജൂണ്‍ 30 വരെയാണ് ഈ സൗജന്യമെന്ന് എസ്ബിഐ വെബ്‌സൈറ്റില്‍ പറയുന്നു. മെട്രോ നഗരങ്ങളില്‍ സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസം എട്ട് സൗജന്യ ഇടപാട് നടത്താം. മെട്രോ ഇതര നഗരങ്ങളില്‍ 10 സൗജന്യ എടിഎം ഇടപാടുകളാണ് ലഭിക്കുന്നതെന്നും എസ്ബിഐ വെബ്‌സൈറ്റില്‍ പറയുന്നു. രണ്ടിടത്തും പരിധി കവിഞ്ഞാല്‍ ഉപയോക്താക്കളില്‍നിന്നു പിഴയീടാക്കും.

Keywords:  ATM cash withdrawal, minimum balance and other relaxations expire this month, New Delhi, News, Banking, Bank, SBI, ATM, Trending, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia