Hooch tragedy | മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 7 പേര്‍ മരിച്ചു; 15 പേര്‍ ഗുരുതരാവസ്ഥയില്‍, കാഴ്ച നഷ്ടപ്പെട്ടു

 


ന്യൂഡല്‍ഹി: (www.kvartha.com) മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ വ്യാജമദ്യം കഴിച്ച് ഏഴു പേര്‍ മരിക്കുകയും 15 പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതായി റിപോര്‍ട്. ബിഹാറിലെ സരന്‍ ജില്ലയിലാണ് ദുരന്തം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

മേകര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമങ്ങളിലാണ് എല്ലാ കേസുകളും കണ്ടെത്തിയതെന്ന് സരന്‍ ജില്ലാ മജിസ്ട്രേറ്റ് രാജേഷ് മീണ പറഞ്ഞു. ഗുരുതരാവസ്ഥയിലായവരെ ചപ്രയിലെ സദര്‍ ആശുപത്രിയിലും പട്ന മെഡികല്‍ കോളജ് ആശുപത്രിയിലും (PMCH) പ്രവേശിപ്പിച്ചു.

Hooch tragedy | മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 7 പേര്‍ മരിച്ചു; 15 പേര്‍ ഗുരുതരാവസ്ഥയില്‍, കാഴ്ച നഷ്ടപ്പെട്ടു

പ്രഥമദൃഷ്ട്യാ, ഗ്രാമീണര്‍ വ്യാജമദ്യം കഴിച്ചതായി കാണുന്നു. ഇവിടെ അഞ്ചുപേര്‍ മരിച്ചു, പട്ന മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രണ്ടുപേരും മരിച്ചു. ഗുരുതരമായവരെ വ്യാഴാഴ്ച റഫര്‍ ചെയ്തുവെന്നും മീണ പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ളവരില്‍ പത്തിലധികം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി ഡിഎം പറഞ്ഞു. ഇരകളില്‍ ഭൂരിഭാഗവും ധനുക ടോളി ഗ്രാമത്തില്‍ നിന്ന് വ്യാജ മദ്യം വാങ്ങിയിരുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.

'സംശയിക്കപ്പെടുന്ന കള്ളക്കച്ചവടക്കാരെ പിടികൂടാന്‍ മേകര്‍, മര്‍ഹൗറ, ഭേല്‍ഡി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ റെയ്ഡ് നടത്തുകയാണ്. ഓപറേഷന്‍ പൂര്‍ത്തിയായതിന് ശേഷം എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കാന്‍ കഴിയും,' എന്ന് സരന്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 50-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരിയില്‍ സരനില്‍ അഞ്ച് വ്യാജ മദ്യ മരണങ്ങളും ജൂലൈയില്‍ സംസ്ഥാന തലസ്ഥാനമായ പട്നയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ രണ്ട് പേരും മരിച്ചിരുന്നു.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയശേഷം നിതീഷ് കുമാര്‍ മദ്യവില്‍പനയും ഉപഭോഗവും നിരോധിച്ചിരുന്നു. 2016 ഏപ്രില്‍ മുതല്‍ ബിഹാര്‍ മദ്യ നിരോധനം ഏര്‍പെടുത്തിയ സംസ്ഥാനമാണ്.

Keywords: At least 7 dead, 15 ill after suspected hooch tragedy in dry Bihar, New Delhi, News, Liquor, Dead, Hospital, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia