SWISS-TOWER 24/07/2023

Road Accident | മധ്യപ്രദേശില്‍ ബസ് ട്രകുമായി കൂട്ടിയിടിച്ച് അപകടം; 14 മരണം, 40 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ ബസ് ട്രകുമായി കൂട്ടിയിടിച്ച് 14 പേര്‍ക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെള്ളിയാഴ്ച രാത്രി 10.30നും 11നും ഇടയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. രാത്രിയില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസ്, രേവ ജില്ലയിലെ സുഹാഗി പര്‍വതമേഖലയിലെത്തിയപ്പോഴാണ് ട്രകുമായി കൂട്ടിയിടിച്ചത്. 
Aster mims 04/11/2022

ഹൈദരാബാദില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ് പുരിലേക്കുള്ള യാത്രയിലായിരുന്നു ബസ്. ഉത്തര്‍പ്രദേശുകാരാണ് ബസില്‍ യാത്ര ചെയ്തിരുന്നത്. വിവരമറിഞ്ഞെത്തിയ സുഹാഗി പൊലീസാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. 

Road Accident | മധ്യപ്രദേശില്‍ ബസ് ട്രകുമായി കൂട്ടിയിടിച്ച് അപകടം; 14 മരണം, 40 പേര്‍ക്ക് പരുക്ക്


പരിക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്ന് രേവ എസ്പി നവനീത് ബാസിന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Keywords:  News,National,India,Madya Pradesh,Bhoppal,Accident,Accidental Death,Injured, At least 14 reported dead, 40 hurt as bus meets with accident in Madhya Pradesh's Rewa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia