Derail | യുപിയിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസിൻ്റെ പത്തോളം കോച്ചുകൾ പാളം തെറ്റി; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു


മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി
ഗോണ്ട: (KVARTHA) ഉത്തർപ്രദേശിലെ ഗോണ്ടയ്ക്ക് സമീപം അസമിലെ ദിബ്രുഗഢിലേക്ക് പോകുകയായിരുന്ന ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസിൻ്റെ 10 കോച്ചുകൾ പാളം തെറ്റി. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നു പ്രാഥമിക റിപോർട്.
ലഭ്യമായ വിവരങ്ങൾ പ്രകാരം ഗോണ്ട-മങ്കപൂർ മേഖലയിൽ വച്ചാണ് ട്രെയിൻ കോച്ചുകൾ പാളം തെറ്റിയത്. അപകടത്തിൽ നാലുപേർ മരിച്ചതായും 25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.
VIDEO | A few bogies of Dibrugarh Express derailed near UP's Gonda railway station earlier today. Details awaited. pic.twitter.com/SfJTfc01Wp
— Press Trust of India (@PTI_News) July 18, 2024
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് ട്രെയിൻ പാളം തെറ്റിയതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരന്തസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്, നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകുന്നതിനുള്ള നിർദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
അപകടത്തിന്റെ സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ സഹായ ഹെൽപ്പ്ലൈൻ നമ്പറുകൾ പുറത്തിവിട്ടിട്ടുണ്ട്.
നമ്പറുകൾ ഇവയാണ്:
* Commercial Control Tinsukia: 9957555984
* Furkating (FKG): 9957555966
* Mariani (MXN): 6001882410
* Simalguri (SLGR): 8789543798
* Tinsukia (NTSK): 9957555959
* Dibrugarh (DBRG): 9957555960
In regard with the derailment of 15904 Dibrugarh Express in Lucknow division of North Eastern Railway, the helpline numbers are issued. pic.twitter.com/pe3CECrnmf
— Ministry of Railways (@RailMinIndia) July 18, 2024