ബിഗ്ബിയുടെ ലോകകപ്പ് തത്സമയ വിവരണം ദൂരദര്‍ശനെ തോല്‍പ്പിക്കുന്നത്?
Feb 16, 2015, 13:30 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 16/02/2015) ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം അവസാനിച്ചപ്പോള്‍ കളിയേക്കാളേറെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മത്സരത്തെക്കുറിച്ചുള്ള ബോളിവുഡ് താരം അമിതാഭ്ബച്ചന്റെ ഹിന്ദി കമന്‍ട്രിയാണ്. തീ പാറുന്ന മല്‍സരം അഡ്‌ലെയ്ഡിലെ ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷയോടെ കാതോര്‍ത്തത് ബിഗ് ബിയുടെ കമന്‍ട്രിക്കുവേണ്ടിയായിരുന്നു.
എന്നാല്‍, ആരാധകരെയെല്ലാം നിരാശയിലാക്കിക്കൊണ്ട് ആദ്യപന്ത് പാക്കിസ്ഥാന്‍ എറിഞ്ഞപ്പോള്‍ തന്നെ ബിഗ്ബിയുടെ വിവരണം തീരെ മോശമായിത്തീര്‍ന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടി മുന്‍ കളിക്കാരായ ആകാശ് ചോപ്ര ശുഹൈബ് അക്തര്‍ എന്നിവര്‍ക്കൊപ്പമാണ് ബിഗ് ബി ഹിന്ദിയില്‍ കമന്‍ട്രി നടത്തിയത്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഷമിതാഭിന്റെ പ്രമോഷണല്‍ പരിപാടികളുടെ ഭാഗമായാണ് ബിഗ് ബിയുടെ കമന്‍ട്രി വന്നത്.
ലോകപ്രശസ്ത കമന്റേറ്റര്‍മാരായ ഹര്‍ഷ ബോഗ്ലി, ക്രിക്കറ്റ് താരം കപില്‍ ദേവ് എന്നിവരില്‍ നിന്നും കമന്‍ട്രി വിജയമാക്കുന്നതിനുവേണ്ടിയുള്ള ടിപ്‌സ് സ്വീകരിച്ചുകൊണ്ടായിരുന്നു ബച്ചന്‍ തുടങ്ങിയതെങ്കിലും ക്രിക്കറ്റ്, ബിഗ്ബി ആരാധകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ബിഗ്ബിക്കു കഴിഞ്ഞില്ല. അതോടെ സോഷ്യല്‍ മീഡികളില്‍ വിമര്‍ശന, പരിഹാസ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
'അമിതാഭിന്റെ കമന്‍ട്രി ദൂരദര്‍ശനിലേതിനേക്കാള്‍ മോശം' ഇതാണ് കമന്‍ട്രിയെക്കുറിച്ച് ട്വിറ്ററില്‍ വന്ന ഒരു പ്രതീകരണം
' അമിതാഭ് ചെയ്യുന്നത് കമന്‍ട്രിയല്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്ന ഒരു അഭിമുഖം നല്‍കുകയാണ്.' എന്ന് മറ്റൊരു ട്വീറ്റ്.

Also Read:
വര്‍ഗീയ കേസുകളില്‍ ഉള്പെട്ടവരെ കാപ്പ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി
Keywords: World Cup, Amitabh Bachchan, Twitter, India, Pakistan, Verdict, Social Network, Cricket, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.