ബിജെപി എംപി തേജസ്വി സൂര്യയുടെ ഇസ്ലാം വിരുദ്ധ ട്വീറ്റ് നീക്കി, തീവ്രവാദികളെല്ലാം ഇസ്ലാം ആണെന്ന ട്വീറ്റാണ് നീക്കിയത്, ട്വിറ്റർ നടപടി കേന്ദ്ര അഭ്യർത്ഥനയെത്തുടർന്ന്
May 9, 2020, 12:01 IST
ന്യൂഡെൽഹി: (www.kvartha.com 09.05.2020) മുസ്ലിം സമുദായത്തെ നിരന്തരം അവഹേളിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ ഇസ്ലാം വിരുദ്ധ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. കേന്ദ്രസര്‍ക്കാരിന്റെ അഭ്യർഥനയെതുടർന്ന് ട്വിറ്റർ നടപടിയെന്ന് "ദ വയർ" റിപ്പോർട്ട് ചെയ്തു. തേജസ്വി സൂര്യയുടേതടക്കം 121 ട്വീറ്റുകൾ നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ അഭ്യർഥന. കൂടുതലും കശ്മീരിൽ കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ വിമർശിക്കുന്നവയോ അല്ലെങ്കിൽ പാക് അനുകൂല നിലപാടുകളോ ഉള്ള ട്വീറ്റുകളുടെ ഒരു പട്ടികയാണ് കേന്ദ്രം സമർപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഇതിലാണ് തേജസ്വിയുടെ 2005ലെ ഒരു ഇസ്ലാം വിരുദ്ധ ട്വീറ്റും ഉൾപ്പെട്ടത്.
എംപിയാകുന്നതിന് മുമ്പായി പോസ്റ്റ് ചെയ്ത ഈ ട്വീറ്റിൽ തീവ്രവാദികളെല്ലാം ഇസ്ലാം ആണെന്ന തരത്തിലുള്ള പരാമർശമായിരുന്നു നടത്തിയത്. 'ഭീകരവാദത്തിന് മതമില്ല എന്നത് സത്യമാണ്.. പക്ഷെ തീവ്രവാദികൾക്ക് ഒരു മതമുണ്ട്.. അത് ഇസ്ലാം ആണ്' എന്നായിരുന്നു ട്വീറ്റ്. മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രചരണം ആഗോള തലത്തിൽ കടുത്ത വിമർശനവും പ്രതിഷേധവും വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് സൂര്യ തേജസ്വിയുടെ അടക്കം ട്വീറ്റുകൾ നീക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനുമുമ്പും സൂര്യ തേജസ്വിയുടെ പോസ്റ്റുകൾ പലതും വിവാദമായിരുന്നു. ഇസ്ലാമോഫോബിയ വളർത്തുന്ന തരത്തിൽ ബിജെപി എംപി അടിക്കടി പോസ്റ്റുകൾ ഇട്ടിരുന്നു. ഇതാദ്യമായല്ല ബിജെപി എംപിയുടെ ട്വീറ്റുകള്‍ വിവാദം ഉയർത്തുന്നത്. നേരത്തെ അറബ് സ്ത്രീകളുടെ ലൈംഗികതയെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റിനെതിരെ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം വിമർശനം ഉയർന്നിരുന്നു. പാകിസ്താൻ-കനേഡിയൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ താരെക് ഫതായുടെ വാചകങ്ങളായിരുന്നു അന്ന് തേജസ്വി ട്വീറ്റിൽ കുറിച്ചത്. '95% അറബ് സ്ത്രീകളും കഴിഞ്ഞ നൂറുകണക്കിന് വര്‍ഷങ്ങളായി ഒരു തവണ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ല! ശാരീരിക ബന്ധത്തിലൂടെ എല്ലാ അമ്മമാരും കുട്ടികളെ ജനിപ്പിച്ചു സ്നേഹത്തിലൂടെയല്ല..' താരെക് ഫതായെ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്‍റെ വാചകം തേജസ്വി ട്വീറ്റ് ചെയ്തത്. പ്രതിഷേധം ഉയർന്നതോടെ ഈ ട്വീറ്റ് തേജസ്വി തന്നെ നീക്കി. ഇതിനുപിന്നാലെയാണ് ഇപ്പോൾ ട്വിറ്റർ തന്നെ ബിജെപി എംപിയുടെ ട്വീറ്റ് നീക്കിയത്.
Summary: At Government Request, Twitter Blocks Tweet by BJP MP Tejaswi Surya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.