റണ്‍വേയില്‍ ജീപ്പ്; ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്തു; എയര്‍ ഇന്ത്യ വിമാനത്തിന് ഗുരുതര തകരാര്‍

 


പൂനെ: (www.kvartha.com 15.02.2020) റണ്‍വേയിലെത്തിയ ജീപ്പ് ഇടിക്കാതിരിക്കാന്‍ വിമാനം വേഗത്തില്‍ ടേക്ക് ഓഫ് ചെയ്തതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ചു. ശനിയാഴ്ച രാവിലെ പൂനെ വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യയുടെ എ321 വിമാനം ടേക്ക് ഓഫ് ചെയ്യാനായി റണ്‍വേയിലെത്തിയപ്പോഴാണ് സംഭവം.

നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുകയായിരുന്ന വിമാനം വലിയ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ പൈലറ്റ് ഉടന്‍ തന്നെ ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. ശ്രീനഗറിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഫ്യൂസലേജിനാണ് പെട്ടെന്നുള്ള ടേക്ക് ഓഫിനെ തുടര്‍ന്ന് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് വിമാനം ഡെല്‍ഹിയില്‍ സുരക്ഷിതമായി ഇറക്കി. അപകടം നടക്കുമ്പോള്‍ 180 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

റണ്‍വേയില്‍ ജീപ്പ്; ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്തു; എയര്‍ ഇന്ത്യ വിമാനത്തിന് ഗുരുതര തകരാര്‍

തകരാറിനെ തുടര്‍ന്ന് എ 321 വിമാനത്തെ അടിയന്തിര സര്‍വീസുകളില്‍ നിന്ന് നീക്കിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. കോക് പിറ്റിലെ ശബ്ദ റെക്കോര്‍ഡ് പരിശോധിക്കുമെന്നും വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് റണ്‍വേയില്‍ ജീപ്പ് എത്തിയത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  At 222 Km Per Hour, Air India Pilots Spotted Jeep, Man On Pune Runway, Pune, News, Flight, Accident, Air India, Probe, Passengers, Pilot, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia