AstraZeneca | പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; വില്‍പനയും ഉത്പാദനവും നിര്‍ത്തി
May 8, 2024, 11:30 IST
ന്യൂഡെല്‍ഹി: (KVARTHA) വിവാദങ്ങള്‍ക്കിടെ 'അസ്ട്രാസെനക'യുടെ കോവിഡ് വാക്‌സീനുകള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചു. പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് സംഭവം. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി നിര്‍മാണ കംപനി അറിയിച്ചിരിക്കുകയാണ്. വ്യവസായ കാരണങ്ങളാലാണെന്നാണ് വിശദീകരണം. മാര്‍കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ടെന്ന് 'ടെലഗ്രാഫ്' പത്രം റിപോര്‍ട് ചെയ്തു.
അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്‌സിന്‍ പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്‌സിനുകള്‍ മാര്‍കറ്റിലുണ്ടെന്നും തങ്ങളുടെ വില്‍പന കുത്തനെ കുറഞ്ഞുപോയിരിക്കുന്നുവെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നുമാണ് കംപനിയുടെ വിശദീകരണം. യൂറോപില്‍ വാക്‌സിന്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാണ് കംപനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.
ഇത് ഉപയോഗിച്ചതിന് പിന്നാലെ 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കംപനി തന്നെ യുകെ ഹൈകോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്.

ഇന്‍ഡ്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട് കൊവിഷീല്‍ഡ് എന്ന പേരിലാണിത് പുറത്തിറക്കിയത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്‌സീനാണ് കോവിഷീല്‍ഡ്. ഇന്‍ഡ്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കംപനിയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ്. ഇതോടെ കനത്ത ആശങ്കയാണ് ഇന്‍ഡ്യയിലും സൃഷ്ടിച്ചിരിക്കുന്നത്.
പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നാണ് കംപനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്‌സിന്‍ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കംപനി കോടതിയില്‍ അറിയിച്ചിരുന്നത്.
Keywords: News, National, National-News, Health, Health-News,COVID-19, AstraZeneca, Withdraw, Covid Vaccine, Globally, Demand Declines; Legal Challenges, Side Effects, Complaint, Controversy, Company, Serum Institute of India (SII), Covishield Vaccine, AstraZeneca to withdraw Covid vaccine globally as demand declines; faces legal challenges over side effects.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.