SWISS-TOWER 24/07/2023

Assembly Election | ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് ആരംഭിച്ചു; 9 മണിവരെ രേഖപ്പെടുത്തിയത് 13.23% പോളിങ്; ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ കൈകോര്‍ത്ത് സിപിഎമും കോണ്‍ഗ്രസും; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ, പലയിടത്തും ആക്രമണം

 


ADVERTISEMENT

അഗര്‍ത്തല: (www.kvartha.com) ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോടെടുപ്പ് വൈകിട്ട് നാലുമണി വരെ നീളും. ഒമ്പതുമണിവരെ 13.23 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ ഇത്തവണ സിപിഎമും കോണ്‍ഗ്രസും കൈകോര്‍ത്ത് പോരാടുകയാണ്.

Assembly Election | ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് ആരംഭിച്ചു; 9 മണിവരെ രേഖപ്പെടുത്തിയത് 13.23% പോളിങ്;  ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ കൈകോര്‍ത്ത് സിപിഎമും കോണ്‍ഗ്രസും; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ, പലയിടത്തും ആക്രമണം

പുതിയ ഗോത്ര പാര്‍ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു. 60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിങ് ബൂതുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 1,100 എണ്ണം പ്രശ്‌നബാധിത ബൂതുകളാണ്. 28 അതീവ പ്രശ്‌നബാധിത ബൂതുകളും. മാര്‍ച് രണ്ടിനാണ് വോടെണ്ണല്‍.

രാഷ്ട്രീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത കാവല്‍ ഒരുക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. ശാന്തിര്‍ ബസാറില്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചു. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Keywords: Tripura Election: 13.23% voter turnout recorded till 9am, Tripura, Assembly Election, Voters, Politics, BJP, Congress, CPM, Clash, National.









Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia