SWISS-TOWER 24/07/2023

പ്രായപൂര്‍ത്തായാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ അടക്കം 9 അധ്യാപകര്‍കെതിരെ കേസ്; പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി അധ്യാപികമാര്‍; പരാതി പറഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്നും പൊലീസിനോട് പെണ്‍കുട്ടികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രാജസ്ഥാന്‍: (www.kvartha.com 08.12.2021) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപലിനും ഒമ്പത് അധ്യാപകര്‍ക്കുമെതിരെ കേസ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സര്‍കാര്‍ സ്‌കൂളിലാണ് ക്രൂരമായ സംഭവം. സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളാണ് പ്രധാനാധ്യാപകനും അധ്യാപകര്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.
Aster mims 04/11/2022

പ്രായപൂര്‍ത്തായാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ അടക്കം 9 അധ്യാപകര്‍കെതിരെ കേസ്; പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി അധ്യാപികമാര്‍; പരാതി പറഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്നും പൊലീസിനോട് പെണ്‍കുട്ടികള്‍



ആദ്യം അധ്യാപകര്‍ക്കെതിരെ പീഡന പരാതിയുമായെത്തിയത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണെന്ന് പൊലീസ് പറഞ്ഞു. ഈ പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതേ സ്‌കൂളില്‍ പഠിക്കുന്ന ആറ്, നാല്, മൂന്ന് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ കൂടി അധ്യാപകര്‍കെതിരെ പീഡന പരാതി നല്‍കിയതെന്നും മന്ദാന പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ മുകേഷ് യാദവ് അറിയിച്ചു.

പത്താംക്ലാസുകാരിയായ മകള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെ പിതാവ് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പ്രധാനാധ്യാപകനും മൂന്നോളം അധ്യാപകരും ചേര്‍ന്ന് ഒരു വര്‍ഷത്തോളമായി തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണെന്നായിരുന്നു മകളുടെ വെളിപ്പെടുത്തല്‍ എന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനരംഗങ്ങളുടെ ദൃശ്യങ്ങള്‍ സ്‌കൂളിലെ തന്നെ രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് പകര്‍ത്തിയതായും കുട്ടി വെളിപ്പെടുത്തിയെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അധ്യാപകര്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടബലാത്സംഗം, പീഡനം എന്നീ കാര്യങ്ങളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

അധ്യാപകരുടെ പീഡനത്തെ കുറിച്ച് സ്‌കൂളിലെ അധ്യാപികമാരോട് പറഞ്ഞെങ്കിലും സ്‌കൂള്‍ ഫീസ് അടക്കാമെന്നും പുസ്തകം വാങ്ങിത്തരാമെന്നും പറഞ്ഞ് അവര്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതായും ഒരു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് പുറത്തു പറയരുതെന്ന് അധ്യാപികമാര്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ വ്യക്തമാക്കുന്നു.

പ്രധാനാധ്യാപകരും മൂന്ന് അധ്യാപകരും ഉള്ള വീട്ടിലേക്ക് പലപ്പോഴായി കൊണ്ടുപോയത് അധ്യാപികയാണെന്നും ഇവരെല്ലാം മദ്യപിച്ചിരുന്നതായും ഇവിടെ വെച്ചാണ് പീഡിപ്പിച്ചതെന്നും ഒരു വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കി.

സംഭവം അറിഞ്ഞതോടെ പരാതി പറയാനെത്തിയ തന്നെ സഹോദരന്‍ മന്ത്രിയാണെന്നും പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്നും പറഞ്ഞ് പ്രിന്‍സിപല്‍ ഭീഷണിപ്പെടുത്തിയതായും ഒരു വിദ്യാര്‍ഥിനിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.
 
Keywords:  Assaulting Complaint against School Teachers, Rajasthan, Molestation, Teachers, Complaint, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia