Accidental Death | പ്രതിശ്രുത വരനുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജയിലില്‍ കിടന്നു; സസ്‌പെന്‍ഷനുശേഷം തിരികെ ജോലിയില്‍ പ്രവേശിച്ച അസമിലെ വിവാദ വനിത പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു

 


നഗോണ്‍: (www.kvartha.com) വാഹനാപകടത്തില്‍ അസമിലെ വിവാദ വനിത പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. 'ലേഡി സിങ്കം' എന്നറിയപ്പെട്ടിരുന്ന ജുന്‍മോനി രാഭയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ചൊവ്വാഴ്ച പുലര്‍ചെ ട്രകുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ഉത്തര്‍പ്രദേശില്‍ നിന്നു വരികയായിരുന്ന ട്രകാണ് ഇടിച്ചത്. സംഭവത്തിന് പിന്നാലെ ട്രക് ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു. പുലര്‍ചെ 2.30ന് അപകട വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

രാത്രിയില്‍ ഒറ്റയ്ക്ക് സ്വന്തം കാറില്‍ എങ്ങോട്ടാണ് രാഭ പോയതെന്ന് അറിയില്ലെന്ന് പൊലീസും കുടുംബാംഗങ്ങളും പറഞ്ഞു. 

പ്രതിശ്രുത വരനുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ രാഭയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് സസ്‌പെന്‍ഷനുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു. 

വിവാഹം നിശ്ചയിച്ച ശേഷം വഞ്ചനാക്കുറ്റത്തിന് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതോടെയാണ് രാഭ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയാണ് രാഭ സ്വീകരിച്ചിരുന്നത്. എന്നാല്‍, പ്രതിശ്രുത വരനൊപ്പം ചേര്‍ന്ന് രാഭയും അഴിമതിയില്‍ പങ്കാളിയായിരുന്നുവെന്ന് തെളിയുകയായിരുന്നു. 

ബിഹ്പുരിയാ എംഎല്‍എ അമിയ കുമാര്‍ ഭൂയനുമായി രാഭ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതും വിവാദമായിരുന്നു. മറ്റാരോപണങ്ങളും ഇവര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. 

Accidental Death | പ്രതിശ്രുത വരനുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജയിലില്‍ കിടന്നു; സസ്‌പെന്‍ഷനുശേഷം തിരികെ ജോലിയില്‍ പ്രവേശിച്ച അസമിലെ വിവാദ വനിത പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു


Keywords:  News, National, National-News, Accidental Death, Prison, Suspension, Accident-News, Assam's Controversial Cop Junmoni Rabha Died In Road Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia