അസമിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ടാമൃഗത്തിൻ്റെ 2500 ഓളം കൊമ്പുകൾ കത്തിക്കും

 


ഗുവഹതി: (www.kvartha.com 20.09.2021) അന്ധവിശ്വാസങ്ങളും കെട്ടുകഥകളും വേട്ടയും അവസാനിപ്പിക്കാൻ കണ്ടാമൃഗത്തിൻ്റെ 2500 ഓളം കൊമ്പുകൾ കത്തിക്കാൻ തീരുമാനിച്ച് അസം മന്ത്രിസഭ. സെപ്റ്റംബർ 22ന് ബുധനാഴ്ച 2,479 കണ്ടാമൃഗ കൊമ്പുകളാണ് വന്യജീവി സംരക്ഷണ വകുപ്പ് കത്തിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരമാണിത്. അസമിലെ ആറോളം സംസ്ഥാന ട്രഷറികളിൽ നിന്നുമായി കണ്ടാമൃഗ കൊമ്പുകൾ തിങ്കളാഴ്ച കാസിരംഗ ദേശീയ പാർകിൽ എത്തിച്ചു. 

 അസമിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ടാമൃഗത്തിൻ്റെ 2500 ഓളം കൊമ്പുകൾ കത്തിക്കും

കണ്ടാമൃഗ കൊമ്പുകൾ കത്തിക്കുന്ന ചടങ്ങിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ പങ്കെടുക്കും. കൊമ്പുകൾ കത്തിക്കാനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞു. മുഖ്യ വന്യജീവി വാർഡൻ എം കെ യാദവാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
 
കണ്ടാമൃഗ കൊമ്പുകളുടെ ഉപയോഗം സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഇവയ്ക്ക് ഔഷധഗുണമുണ്ടെന്ന കെട്ടുകഥയ്ക്ക് വൻ പ്രചാരമാണുള്ളത്.

അതുകൊണ്ടുതന്നെ കണ്ടാമൃഗ വേട്ടകൾ വൻ തോതിൽ നടന്നുവരുന്നുമുണ്ട്. കണ്ടാമൃഗത്തിൻ്റെ കൊമ്പുകൾ സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിലവിലുണ്ട്. ഇതിനെ മറികടക്കുവാനുള്ള നീക്കമാണിപ്പോൾ സർകാർ നടത്തുന്നത്. 

SUMMARY: Guwahati: Assam will burn 2,479 rhino horns on Wednesday, September 22 as per the Wildlife (Protection) Act 1972, based on orders from the Assam cabinet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia