പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ വീടിന് പുറത്തിറങ്ങി; ലോക് ഡൗണ്‍ ലംഘനത്തിന് കേസ്
May 1, 2020, 16:38 IST
ADVERTISEMENT
ഗുവഹാട്ടി: (www.kvartha.com 01.05.2020) പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ വീടിന് പുറത്തിറങ്ങിയതോടെ അസമില്‍ ലോക്ക്ഡൗണ്‍ ലംഘനം. അസമിലെ ബിസ്വാനാഥ് ജില്ലയില്‍ വ്യാഴ്യാഴ്ച വൈകുന്നേരമാണ് സംഭംവം.
സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളും മറ്റ് സര്‍ക്കാര്‍ ഉത്തരവുകളുമൊന്നും പാലിക്കാതെയാണ് ആളുകള്‍ പെരുമ്പാമ്പിനെ കാണാന്‍ കമല്‍പൂര്‍ പ്രദേശത്തെ ഒരു വയലില്‍ തടിച്ചുകൂടിയത്.
പിന്നീട് വിവരമറിഞ്ഞ് പ്രദേശത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 10 അടി നീളമുള്ള പാമ്പിനെ രക്ഷപ്പെടുത്തി. ഇതിനെ അടുത്തുള്ള ഒരു കാട്ടില്‍ സുരക്ഷിതമായി വിട്ടയച്ചു.
അസമില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് പൊലീസ് ഇതുവരെ 3,576 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 42 കൊവിഡ് കേസുകള്‍ ആണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ അഞ്ച് കേസുകള്‍ പുതിയതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
Keywords: Assam: Social distancing goes for a toss as people gather to take selfie with rescued python, News, Snake, Assam, Lockdown, Police, Case, Arrested, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.