Killed | '500 രൂപയ്ക്ക് വേണ്ടി യുവാവ് സുഹൃത്തിന്റെ തല വെട്ടിയെടുത്തു'
Aug 17, 2022, 17:53 IST
ഗുവാഹതി: (www.kvartha.com) 500 രൂപയ്ക്ക് വേണ്ടി യുവാവ് സുഹൃത്തിന്റെ തല വെട്ടിയെടുത്തശേഷം കിലോമീറ്ററുകള്‍ താണ്ടി സ്റ്റേഷനിലെത്തി കീഴടങ്ങിയതായി പൊലീസ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാട്ടിന്‍പുറത്ത് നടത്തിയ ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വടക്കന്‍ അസമിലെ സോനിത് പൂര്‍ ജില്ലയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. യുവാവ് സുഹൃത്തിന്റെ തല വെട്ടിയെടുത്തശേഷം 25 കിലോമീറ്ററോളം ദൂരം റോഡിലൂടെ നടന്ന് പൊലീസ് സ്റ്റേഷനില്‍ അറുത്തെടുത്ത തല എത്തിച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിനിടെ സുഹൃത്തുക്കളായ രണ്ടുപേര്‍ 500 രൂപ വാതുവെക്കുകയായിരുന്നു. തോറ്റതിന് ശേഷം പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.
തുനിറാം മാഡ്രി എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്ത് ഹേം റാമാണ് കൊല്ലപ്പെട്ടത്. തുനിറാമും ഹേം റാമും ഓരോ ടീമുകളെ പിന്തുണച്ചിരുന്നു.
Keywords: Assam Man kills Villager Over Rs 500 Bet on Football Match, Walks 25 Kms to Reach Police Station, Assam, Police, News, Friends, Murder, National.

തങ്ങളുടെ ടീം തോറ്റാല്‍ 500 രൂപ നല്‍കണമെന്നതായിരുന്നു ഇവര്‍ തമ്മില്‍ നടത്തിയ വാതുവെപ്പ്. മത്സരത്തില്‍ തുനിറാം പിന്തുണച്ച ടീം പരാജയപ്പെട്ടു. ഇതോടെ ഹേം റാം പണം ആവശ്യപ്പെട്ടു. എന്നാല്‍ തുനിറാം പണം നല്‍കിയില്ല.
ഇതേചൊല്ലി ഇരുവരും തമ്മില്‍ ഏറെ നേരം തര്‍ക്കമുണ്ടാകുകയും ഒടുവില്‍ തുണിറാം മാഡ്രി ആയുധം കൊണ്ട് ഹേം റാമിന്റെ തലവെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് അറ്റുപോയ തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇതേചൊല്ലി ഇരുവരും തമ്മില്‍ ഏറെ നേരം തര്‍ക്കമുണ്ടാകുകയും ഒടുവില്‍ തുണിറാം മാഡ്രി ആയുധം കൊണ്ട് ഹേം റാമിന്റെ തലവെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് അറ്റുപോയ തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കൊലയ്ക്കുപയോഗിച്ച വെട്ടുകത്തിയും ഇയാള്‍ കൈമാറിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി തുനിറാമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടന്നുവരികയാണ്.
Keywords: Assam Man kills Villager Over Rs 500 Bet on Football Match, Walks 25 Kms to Reach Police Station, Assam, Police, News, Friends, Murder, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.