ഇന്‍ഡ്യന്‍ പൗരത്വം തെളിയിക്കാന്‍ വിദേശ ട്രൈബ്യൂണലില്‍ പോരാടേണ്ടി വന്ന അസം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
Feb 3, 2022, 11:08 IST
ഗുവാഹത്തി: (www.kvartha.com 03.02.2022) ദേശീയ പൗരത്വ രെജിസ്റ്ററില്‍ (എന്‍ ആര്‍ സി) പേര് വന്നിട്ടും ഇന്‍ഡ്യന്‍ പൗരത്വം തെളിയിക്കാന്‍ വിദേശ ട്രൈബ്യൂണലില്‍ പോരാടേണ്ടി വന്ന അസം സ്വദേശിയായ 60 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മോറിഗാവ് ജില്ലയില്‍ നിന്നുള്ള മണിക് ദാസ് എന്നയാളാണ് മരിച്ചത്.
ദാസിനെ ഞായറാഴ്ച കാണാതായെന്നും ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടിയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
2019 ആഗസ്റ്റില്‍ അസം എന്‍ ആര്‍ സി പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്ക് ശേഷം 2019 നവംബര്‍ 20നാണ് ദാസിന് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നോടീസ് നല്‍കിയത്. അതില്‍ ദാസിന്റെയും കുടുംബത്തിന്റെയും പേര് ഉള്‍പെടുത്തിയിരുന്നു. പിതാവിന്റെ പേരില്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഭൂമി രേഖകള്‍ തുടങ്ങി സാധുവായ എല്ലാ നിയമപരമായ തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നുവെന്നും മകള്‍ അവകാശപ്പെട്ടു.
'വര്‍ഷങ്ങളായി കേസ് നടക്കുന്നുണ്ട്. എന്തിനാണ് പൊലീസ് അദ്ദേഹത്തിന് നോടീസ് അയച്ചതെന്നും കേസെടുത്തതെന്നും അറിയില്ല. എന്‍ ആര്‍ സിയില്‍ അച്ഛന്റെയും ഞങ്ങളുടെയും പേരുണ്ട്. നിരാശനായിരുന്ന അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു'-ദാസിന്റെ മകള്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
ജാഗി റോഡിലെ മാര്‍കെറ്റില്‍ കച്ചവടം നടത്തി വരികയായിരുന്ന ദാസ് ഭാര്യ, രണ്ട് ആണ്‍മക്കള്‍, മകള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ് വന്നിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.