അസമില്‍ അജ്ഞാത വൈറസ് പടരുന്നതായി സ്ഥിരീകരണം; ആറു ജില്ലകളിലായി പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് പന്നിമാംസത്തിന്റെ വില്‍പ്പന നിരോധിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവാഹത്തി: (www.kvartha.com 27.04.2020) അസമില്‍ അജ്ഞാത വൈറസ് പടരുന്നുവെന്ന ഭീതിയില്‍ പന്നിമാംസത്തിന്റെ വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു. അജ്ഞാത വൈറസ് ബാധയില്‍ സംസ്ഥാനത്തെ ആറു ജില്ലകളിലായി 1900 പന്നികള്‍ ചത്തതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ മുന്‍കരുതല്‍. അജ്ഞാത വൈറസിന്റെ ആക്രമണം അസാം കാര്‍ഷിക മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ സ്ഥിരീകരിച്ചു.

ചത്ത പന്നികളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസിസില്‍ അയച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അസാം സര്‍ക്കാര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് അതിന് മുന്‍പ് തന്നെ പന്നി മാംസത്തിന്റെ വില്‍പ്പന നിരോധിച്ചത് എന്നും മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ അറിയിച്ചു.

അസമില്‍ അജ്ഞാത വൈറസ് പടരുന്നതായി സ്ഥിരീകരണം; ആറു ജില്ലകളിലായി പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് പന്നിമാംസത്തിന്റെ വില്‍പ്പന നിരോധിച്ചു

ബിസ്ബന്ത്, ദിമാജി, ദിബ്രുഹഡ്, ലക്കിംപൂര്‍, ശിവസാഗര്‍, ജോഹറത്ത് എന്നീ ജില്ലകളിലാണ് വൈറസ് ബാധ പന്നികളില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച തന്നെ പന്നികളിലെ വൈറസ് സംബന്ധിച്ച് അന്വേഷണം അസാം മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിരുന്നു.

Keywords:  News, National, Assam, Animals, Dies, Government, Bopal, Virus, Assam government bans sale distribution of pork meat
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script