ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ചു; അസമില്‍ ചൂലും പാത്രങ്ങളുമായി ഡോക്ടറെ മര്‍ദിച്ച 24 പേര്‍ക്കെതിരെ കേസ്
Jun 2, 2021, 12:44 IST
ദിസ്പുര്‍: (www.kvartha.com 02.06.2021) അസമിലെ ഹൊജയ് ജില്ലയില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗി മരിച്ചതിന് ചൂലും പാത്രങ്ങളുമായി ഡോക്ടറെ മര്‍ദിച്ച 24 പേര്‍ക്കെതിരെ കേസ്. ചൊവ്വാഴ്ചയാണ് കോവിഡ് കെയര്‍ സെന്ററില്‍ വെച്ച് രോഗി മരിച്ചത്. തുടര്‍ന്ന് യുവ ഡോക്ടറായ സ്വേജ് കുമാര്‍ സോനാപതിയെ ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു.
കോവിഡ് രോഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ മരിച്ചയാളുടെ കുടുബാംഗങ്ങള്‍ ഉള്‍പെടെയുള്ളവര്‍ ഡോക്ടറെ ചവിട്ടുകയും ഇടിക്കുകയായിരുന്നു. ചൂലും പാത്രങ്ങളും ഉപയോഗിച്ചും ഇവര്‍ ഡോക്ടറെ ആക്രമിച്ചു. ഇത്തരം ക്രൂരമായ നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉറപ്പ് നല്‍കി.
അതേസമയം, ആശുപത്രികള്‍ക്ക് പുറത്ത് സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഡോക്ടര്‍മാരെ ഐ എം എ വിലക്കിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.