SWISS-TOWER 24/07/2023

Resigned | ഹിമാചല്‍ പ്രദേശിന് പിന്നാലെ അസം കോണ്‍ഗ്രസിലും പ്രതിസന്ധി; വര്‍കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവഹാത്തി: (KVARTHA) ഹിമാചല്‍ പ്രദേശിന് പിന്നാലെ അസം കോണ്‍ഗ്രസിലും പ്രതിസന്ധി. വര്‍കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് രാജി. 

ബുധനാഴ്ച രാവിലെ എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാലിന് അദ്ദേഹം തന്റെ രാജിക്കത്ത് സമര്‍പ്പിച്ചു. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. അപ്പര്‍ അസമിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി.
Aster mims 04/11/2022

Resigned | ഹിമാചല്‍ പ്രദേശിന് പിന്നാലെ അസം കോണ്‍ഗ്രസിലും പ്രതിസന്ധി; വര്‍കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു

വിവിധ രാഷട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് സംഘടനാ ചുമതലകളില്‍ നിന്നും അദ്ദേഹം നേരത്തെ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍കിങ് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുമായും ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയുമായും റാണ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഹിമാചലില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അസമിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് ഹിമാചലില്‍ പാര്‍ടിയും സര്‍കാരും പ്രതിസന്ധിയിലായിരിക്കുന്നത്. മന്ത്രിയും പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് ബുധനാഴ്ച സ്ഥാനം രാജിവച്ചിരുന്നു.

Keywords: Assam: Congress leader Rana Goswami tenders resignation from party, Assam, News, Congress Leader Rana Goswami, Resignation, BJP, Meeting, BJP, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia