Controversy | ക്ഷത്രിയരെയും ബ്രാഹ്‌മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന് അസം മുഖ്യമന്ത്രി; വിവാദമായതോടെ ഭഗവത് ഗീതയിലെ ശ്ലോകം വിവര്‍ത്തനം ചെയ്തതില്‍ സംഭവിച്ച പിഴവാണെന്ന് പറഞ്ഞ് മാപ്പുപറച്ചില്‍
Dec 29, 2023, 18:48 IST
ന്യൂഡെല്‍ഹി: (KVARTHA) ക്ഷത്രിയരെയും ബ്രാഹ്‌മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭഗവത് ഗീതയിലെ ശ്ലോകം വിവര്‍ത്തനം ചെയ്തതില്‍ സംഭവിച്ച പിഴവാണെന്നും അസമില്‍ ജാതിരഹിത സമൂഹമാണെന്നും പറഞ്ഞാണ് ശര്‍മയുടെ മാപ്പുപറച്ചില്‍.
'മഹാപുരുഷ് ശ്രീമന്ത ശങ്കര്‍ദേവയുടെ നേതൃത്വത്തിലുള്ള പരിഷ്‌കരണ പ്രസ്ഥാനത്തിന് നന്ദി, അസം സംസ്ഥാനം ജാതിരഹിത സമൂഹത്തിന്റെ തികഞ്ഞ ചിത്രം പ്രതിഫലിപ്പിക്കുന്നു,' ഡിലീറ്റ് ചെയ്ത പോസ്റ്റ് ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കില്‍ ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബര്‍ 26 ന് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. 'ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വൈശ്യരുടെയും ശൂദ്രരുടെയും സ്വാഭാവിക കടമകളെ വിവരിക്കുന്നു'എന്നായിരുന്നു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്.
ഭഗവത് ഗീതയുടെ 18-ാം അധ്യായത്തിലെ 'സന്യാസ് ജോഗിലെ' 44-ാം ശ്ലോകം ഉദ്ധരിച്ചായിരുന്നു പരാമര്‍ശം. ഇത് ഉദ്ധരിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. കൃഷി, പശു വളര്‍ത്തല്‍, വ്യാപാരം എന്നിവ വൈശ്യരുടെ സ്വാഭാവിക കടമയാണെന്നും ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെ സേവിക്കുന്നതാണ് ശൂദ്രരുടെ സ്വാഭാവിക കടമയെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങളിലൂടെ വ്യക്തമാകുന്നത് ബി ജെ പിയുടെ മനുവാദ പ്രത്യയശാസ്ത്രമാണെന്നായിരുന്നു സി പി എമിന്റെ ആരോപണം.
ഡിലീറ്റ് ചെയ്ത പോസ്റ്റിനെ അസമിലെ മുസ്ലിങ്ങള്‍ നേരിടുന്ന ദൗര്‍ഭാഗ്യകരമായ ക്രൂരതയെന്നാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി വിശേഷിപ്പിച്ചത്. ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന നിങ്ങളുടെ പ്രതിജ്ഞ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുമെന്നാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസമിലെ മുസ്ലിങ്ങള്‍ നേരിടുന്ന ദൗര്‍ഭാഗ്യകരമായ ക്രൂരതയില്‍ ഇത് പ്രതിഫലിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയ്ക്ക് വിരുദ്ധമാണ് ഹിന്ദുത്വ, എന്നും ഒവൈസി എക്സില്‍ കുറിച്ചു.
Keywords: Assam CM Sarma apologizes for ‘incorrect translation’ of Bhagavad Gita verse, deletes social media post, New Delhi, News, Controversy, Assam CM Sarma, Apologizes, Bhagavad Gita Verse, Social Media, Criticism, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.