Demanding Compensation | വിവാഹ ചടങ്ങിനായി മണ്ഡപത്തില്‍ വരനെത്തിയത് അടിച്ച് ഫിറ്റായി; മന്ത്രങ്ങള്‍ ഉരുവിടുന്നതിന് മുന്‍പ് ഹോമകുണ്ഡത്തിനടുത്ത് കിടന്ന് കൂര്‍ക്കം വലിച്ച് ഉറക്കവുമായി; ഒടുവില്‍ കുടിച്ച് പൂസായ വരനെ ഒഴിവാക്കി വധു; നഷ്ടപരിഹാരത്തിന് കേസും കൊടുത്തു; വൈറലായി വീഡിയോ
Mar 11, 2023, 12:23 IST
നല്ലബാരി: (www.kvartha.com) സ്വന്തം കല്യാണദിവസമായിട്ടും തീരെ ഉത്തരവാദിത്തമില്ലാതെ അടിച്ച് ഫിറ്റായി വിവാഹ മണ്ഡപത്തിലെത്തിയ വരനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി വധു. മദ്യപിച്ച് പൂസായിരുന്ന വരന്‍ വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന രീതിയില്‍ ഒരു സൈഡില്‍ കിടന്നുറങ്ങുകയായിരുന്നു. അസമിലെ നല്ലബാരിയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കാര്‍മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ഡപത്തിലെ ഹോമകുണ്ഡത്തിനടുത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. കാര്‍മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ ഉണര്‍ന്നില്ല. വ്യാഴാഴ്ച 11 മണിക്കായിരുന്നു മുഹൂര്‍ത്തം. ഒടുവില്‍ മുഹൂര്‍ത്തസമയവും കഴിഞ്ഞു. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി വധു, പൊലീസ് സ്റ്റേഷനിലെത്തിയ യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയും ഫയല്‍ ചെയ്തു.
വരനും ബന്ധുക്കളും മദ്യപിച്ചാണ് മണ്ഡത്തിലെത്തിയതെന്നാണ് വധുവിന്റെ കുടുംബം ആരോപിക്കുന്നത്. വരന് കാറില്‍ നിന്നിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും വരന്റെ കൂട്ടരില്‍ ഏറിയ പങ്കും മദ്യപിച്ചിരുന്നുവെന്നും വരന്റെ പിതാവ് വരനേക്കാളും ഫിറ്റായ നിലയിലായിരുന്നുവെന്നുമാണ് വധുവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്.
വിവാഹം പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും വരന്‍ മണ്ഡപത്തില്‍ കിടന്നുറങ്ങിയതോടെ ഈ ശ്രമങ്ങളെല്ലാം പാഴായെന്നും ഇവര്‍ പറയുന്നു. വരന്‍ ഉറങ്ങുക കൂടി ചെയ്തതോടെ ഈ വിവാഹം നടക്കില്ലെന്ന് വധു പ്രഖ്യാപിക്കുകയായിരുന്നു.
Keywords: News, National, Local-News, Marriage, Compensation, Police, police-station, Bride, Grooms, Assam bride cancels wedding after groom got too drunk and passed out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.