കടുത്ത ചോദ്യങ്ങൾ ചോദിച്ചുകൊള്ളൂ, പക്ഷെ സർകാരിനെ മറുപടി നൽകാൻ അനുവദിക്കണം: പ്രതിപക്ഷത്തോട് പ്രധാനമന്ത്രി മോഡി

 


ന്യൂഡെൽഹി: (www.kvartha.com 19.07.2021) പ്രതിപക്ഷത്തോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചുകൊള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പക്ഷെ മറുപടി നൽകാൻ സർകാരിന് സമയം നൽകണമെന്നും മോഡി. 
പാർലമെന്റ് മൺസൂൺ സെഷൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

കടുത്ത ചോദ്യങ്ങൾ ചോദിച്ചുകൊള്ളൂ, പക്ഷെ സർകാരിനെ  മറുപടി നൽകാൻ അനുവദിക്കണം: പ്രതിപക്ഷത്തോട് പ്രധാനമന്ത്രി മോഡി

എല്ലാ എം പിമാരും എല്ലാ പാർട്ടികളും ഏറ്റവും പ്രയാസമുള്ളതും പരുഷമേറിയതുമായി ചോദ്യങ്ങൾ ചോദിച്ചുകൊള്ളൂ. പക്ഷെ സർകാരിന് മറുപടി നൽകാൻ അച്ചടക്കമുള്ള സാഹചര്യം കൂടി ഒരുക്കണം- പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റ് ഹൌസ് കോംപ്ലക്‌സിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം പ്രവർത്തനങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളിലെ വിശ്വാസം വർദ്ദിപ്പിക്കുകയും വികസനത്തെ ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. 

മൺസൂൺ സെഷനെ സർകാർ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീർത്തും ക്രിയാത്മകമായ രീതിയിലായിരിക്കണം ചർച്ച നടക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 

മൺസൂൺ സെഷന് മുന്നോടിയായി നടന്ന സർവ്വ കക്ഷി യോഗത്തിലും പ്രധാനമന്ത്രി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടിരുന്നു. ബഹളമയമായ സാഹചര്യത്തിൽ ആരോഗ്യപരമായ ചർച്ച പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.   

SUMMARY: The opposition must ask tough questions but must also allow the government to answer them in Parliament, Prime Minister Narendra Modi said today just before the monsoon session began.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia