Actress Asin | വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് നടി അസിന്; പുറത്തുവന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍, നിരാശയുണ്ടെന്നും താരം
Jun 28, 2023, 17:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി അസിന്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയുമായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
വാര്‍ത്തയോട് പ്രതികരിച്ച താരം പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഭര്‍ത്താവ് രാഹുലിനും മകള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണെന്നും വ്യക്തമാക്കി.
'ഞങ്ങള്‍ വേനലവധി ആസ്വദിക്കുകയാണ്. മുഖത്തോട് മുഖം നോക്കി പ്രഭാത ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് തികച്ചും തെറ്റായതും തീര്‍ത്തും അടിസ്ഥാനരഹിതവുമായ ചില വാര്‍ത്തകള്‍ കാണാന്‍ ഇടയായത്. ഈ സമയത്ത് ഞാന്‍ ഓര്‍ക്കുന്നത് വിവാഹം ഉറപ്പിച്ച സമയത്ത് പുറത്തു വന്ന ഒരു വാര്‍ത്തയാണ്.
ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിവാഹ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബ്രേകപ് ആയെന്നരീതിയില് വാര്‍ത്തകള്‍ വന്നിരുന്നു. ദയവായി അല്പം കൂടി പക്വതയോടെ കാര്യങ്ങളെ എടുക്കൂ. മനോഹരമായ അവധികാലത്തിന്റെ അഞ്ച് മിനിറ്റാണ് നഷ്ടപ്പെട്ടത്. അതില്‍ എനിക്ക് നിരാശയുണ്ട്. എല്ലാവര്ക്കും നല്ല ദിവസം ആശംസിക്കുന്നു- എന്ന് അസിന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി കുറിച്ചു.
തെന്നിന്‍ഡ്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു 2016 ല്‍ അസിന്റേയും രാഹുല്‍ ശര്‍മയുടെയും വിവാഹം. തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് നടി ഇടവേള എടുക്കുകയായിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
വാര്‍ത്തയോട് പ്രതികരിച്ച താരം പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഭര്‍ത്താവ് രാഹുലിനും മകള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണെന്നും വ്യക്തമാക്കി.
'ഞങ്ങള്‍ വേനലവധി ആസ്വദിക്കുകയാണ്. മുഖത്തോട് മുഖം നോക്കി പ്രഭാത ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് തികച്ചും തെറ്റായതും തീര്‍ത്തും അടിസ്ഥാനരഹിതവുമായ ചില വാര്‍ത്തകള്‍ കാണാന്‍ ഇടയായത്. ഈ സമയത്ത് ഞാന്‍ ഓര്‍ക്കുന്നത് വിവാഹം ഉറപ്പിച്ച സമയത്ത് പുറത്തു വന്ന ഒരു വാര്‍ത്തയാണ്.
ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിവാഹ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബ്രേകപ് ആയെന്നരീതിയില് വാര്‍ത്തകള്‍ വന്നിരുന്നു. ദയവായി അല്പം കൂടി പക്വതയോടെ കാര്യങ്ങളെ എടുക്കൂ. മനോഹരമായ അവധികാലത്തിന്റെ അഞ്ച് മിനിറ്റാണ് നഷ്ടപ്പെട്ടത്. അതില്‍ എനിക്ക് നിരാശയുണ്ട്. എല്ലാവര്ക്കും നല്ല ദിവസം ആശംസിക്കുന്നു- എന്ന് അസിന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി കുറിച്ചു.
Keywords: Asin reacts to divorce rumours with husband Rahul Sharma, Mumbai, News, Actress Asin, Instagram, Divorce, Holidays, Rumours, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.