Rajoshi Barua | 60-ാം വയസിലെ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹം; തരംഗമായി ആദ്യഭാര്യയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി

 


മുംബൈ: (www.kvartha.com) ജനപ്രിയ തെന്നിന്‍ഡ്യന്‍ നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അസം സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ രൂപാലി ബറുവയുമായാണ് വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കൊടുങ്കാറ്റിന്റെ വേഗതയിലാണ് വൈറലായത്. 

ഈ അവസരത്തില്‍ ആശിഷിന്റെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. ആശിഷിന്റെ രണ്ടാം വിവാഹത്തില്‍ രജോഷിക്ക് താല്പര്യമില്ലെന്നാണ് പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്തായാലും ആശിഷിന്റെ വിവാഹത്തോടൊപ്പം തന്നെ രജോഷിയുടെ പോസ്റ്റും ചര്‍ചയായിരിക്കുകയാണ്.

'ജീവിതത്തിലെ ശരിയായ ആള്‍, അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ അവര്‍ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങള്‍ ചെയ്യില്ല. അത് ഓര്‍ക്കുക',- എന്നാണ് ഒരു സ്റ്റോറിയില്‍ രജോഷി കുറിച്ചത്. 

'അമിതചിന്തയും സംശയവും മനസ്സില്‍ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പങ്ങള്‍ക്ക് പകരം വ്യക്തത വരണം. സമാധാനവും ശാന്തതയും ജീവിതങ്ങളില്‍ നിറയട്ടെ. നിങ്ങള്‍ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങേണ്ട സമയമായി. നിങ്ങള്‍ അത് അര്‍ഹിക്കുന്നു',- എന്നാണ് രണ്ടാമത്തെ പോസ്റ്റ്. 

Rajoshi Barua | 60-ാം വയസിലെ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹം; തരംഗമായി ആദ്യഭാര്യയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി


Rajoshi Barua | 60-ാം വയസിലെ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹം; തരംഗമായി ആദ്യഭാര്യയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി


Keywords:  News, National-News, Marriage, Photo, Social Media, Wife, Viral, Actor, Fashion Designer, National, Instagram, Ashish Vidyarthi's first wife Rajoshi Barua shares cryptic posts after actor's wedding to Rupali Barua.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia