Life sentence | ബലാത്സംഗ കേസില്‍ ആശാറാം ബാപുവിന് ജീവപര്യന്തം; ഭാര്യയേയും മക്കളേയും വെറുതെവിട്ടു
Jan 31, 2023, 16:36 IST
ന്യൂഡല്‍ഹി: (www.kvartha.com) 2013 ലെ ബലാത്സംഗ കേസില്‍ ആശാറാം ബാപുവിന് ജീവപര്യന്തം. കേസില്‍ പങ്കുണ്ടായിരുന്ന ബാപുവിന്റെ ഭാര്യയേയും മക്കളെയും കോടതി വെറുതെവിട്ടു. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആശാറാം ബാപു കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ആശാറാം ബാപു നിലവില്‍ 2018ലെ ബലാത്സംഗ കേസില്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. 2013ലാണ് സൂറത് സ്വദേശിയായ സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബാപുവിനെതിരെ പൊലീസ് കേസെടുക്കുന്നത്. തന്റെ ആശ്രമത്തിലുണ്ടായിരുന്ന സ്ത്രീയെ നിരന്തരം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി. ഈ കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്.
Keywords: Asaram Bapu given life sentence by Gujarat court for abduction, molest of woman between 2001 and 2006, New Delhi, Local-News, Molestation, Life Imprisonment, Court, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.