Narayan Rane | ജൂൺ മാസത്തിന് ശേഷം മറ്റൊരു സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യ നേരിടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന പാർട്ടിക്കകത്തും പുറത്തും വിവാദമായി; കടന്നാക്രമിച്ച് കോൺഗ്രസ്
Jan 18, 2023, 13:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ജൂൺ മാസത്തിന് ശേഷം മറ്റൊരു സാമ്പത്തികമാന്ദ്യത്തെ ഇന്ത്യ നേരിടുമെന്നും സർക്കാർ അതിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തി വരികയാണെന്നുമുള്ള കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നാരായണ്‍ റാണെയുടെ പ്രസ്താവന പാർട്ടിക്കകത്തും പുറത്തും വിവാദമായി.
തിങ്കളാഴ്ച പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. തന്റെ പ്രസ്താവനകളിലൂടെ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്ന നാരായൺ റാണെ കേന്ദ്ര സർക്കാർ ബജറ്റിന് തയ്യാറെടുക്കുന്ന സമയത്താണ് ഇത് പറഞ്ഞത്. ജി 20 യുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു റാണെ. മോദി സർക്കാർ ഇന്ത്യയുടെ ജി 20 പ്രസിഡണ്ട് സ്ഥാനം വലിയ രീതിയിൽ ആഘോഷിക്കുന്നതിനിടെയാണ് നാരായൺ റാണെയുടെ പ്രസ്താവനയെന്നത് അവർക്ക് തിരിച്ചടിയായി.
അതേസമയം കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വിറ്ററിൽ തിരിച്ചടിച്ചു. '2014 മുതൽ നശിപ്പിക്കപ്പെട്ട എംഎസ്എംഇകളുടെ കേന്ദ്ര കാബിനറ്റ് മന്ത്രി നാരായൺ റാണെ, ആറ് മാസത്തിനുശേഷം ഇന്ത്യയിൽ മാന്ദ്യം പ്രവചിക്കുന്നു. പൂനെയിൽ നടന്ന ജി20 സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും എന്താണ് രാജ്യത്ത് നിന്ന് മറയ്ക്കുന്നത്?', അദ്ദേഹം കുറിച്ചു.
ഡെൽഹിയിൽ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തോട് അനുബന്ധിച്ച് റാണെയുടെ പരാമർശങ്ങൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച, യോഗത്തിൽ പാർട്ടി പാസാക്കിയ സാമൂഹിക-സാമ്പത്തിക പ്രമേയം ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി ഉയർന്നുവരുന്നതായി പറയുന്നുണ്ട്.
ബാൽ താക്കറെയുടെ വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്ന നേതാവാണ് ഇപ്പോൾ 70 വയസുള്ള നാരായൺ റാണെ. 1999-ൽ അദ്ദേഹം മഹാരാഷ്ട്രയിലെ സേന-ബിജെപി സഖ്യ സർക്കാരിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സേനയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേർന്ന് 2005-ൽ ക്യാബിനറ്റ് മന്ത്രിയായി.
2017-ൽ കോൺഗ്രസ് വിട്ട് ഒരു വർഷത്തിനുശേഷം ബിജെപിയിൽ ചേർന്നു. രാജ്യസഭാ എംപിയായ അദ്ദേഹം 2021 ജൂലൈയിലാണ് കേന്ദ്രമന്ത്രിയായി ചുമതലയേറ്റത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ റാണെയുടെ ഭാവി തുലാസിലാണ്. മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ബിജെപി നേതൃത്വം അത്ര തൃപ്തരല്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്.
Keywords: News,National,India,Mumbai,Congress,Union minister,party,Politics,Government,Top-Headlines,Media, As Union minister Narayan Rane utters the R (recession) word, BJP squirms, Cong asks what is govt hiding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

