Constitution | ഇന്‍ഡ്യാ സഖ്യം ഒറ്റക്കെട്ട്; പതിനെട്ടാം ലോക് സഭയുടെ പ്രഥമസമ്മേളനത്തിന് പ്രതിപക്ഷം എത്തിയത് ഭരണഘടനയുടെ കോപിയും കൈകളിലേന്തി; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉയര്‍ത്തിക്കാട്ടി


അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തപ്പോഴും പ്രതിപക്ഷ നേതാക്കള്‍ ഇത് ആവര്‍ത്തിച്ചു
രാഹുല്‍ ഗാന്ധി, തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി, അഖിലേഷ് യാദവ്, അവധേഷ് പ്രസാദ് എന്നിവര്‍ പ്രതിപക്ഷ നേതാക്കള്‍ക്കായുള്ള ബെഞ്ചിലെ ആദ്യ നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യാ സംഖ്യം ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. പതിനെട്ടാം ലോക് സഭയുടെ പ്രഥമസമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷം എത്തിയത് ഭരണഘടനയുടെ കോപിയും കൈകളിലേന്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാനായി എഴുന്നേറ്റപ്പോള്‍ രാഹല്‍ ഗാന്ധി അടക്കമുള്ള ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കള്‍ ഭരണഘടനയുടെ കോപികള്‍ ഉയര്‍ത്തിക്കാണിക്കുകയുമുണ്ടായി. അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തപ്പോഴും പ്രതിപക്ഷ നേതാക്കള്‍ ഇത് ആവര്‍ത്തിച്ചു.
हाथों में संविधान की प्रति, दिलों में इसके मूल्य!
— Rahul Gandhi (@RahulGandhi) June 24, 2024
दुनिया की कोई शक्ति इसे मिटा नहीं सकती - INDIA जी जान से इसकी रक्षा करेगा। pic.twitter.com/pp1kPPOhRR
ജീവന്‍ കൊടുത്തും ഭരണഘടന സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് എക്‌സില്‍ പോസ്റ്റ് ചെയ്ത എട്ട് സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി, സമാജ് വാദി പാര്‍ടി നേതാക്കളായ അഖിലേഷ് യാദവ്, അവധേഷ് പ്രസാദ് എന്നിവര്‍ പ്രതിപക്ഷ നേതാക്കള്‍ക്കായുള്ള ബെഞ്ചിലെ ആദ്യ നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു.
ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരന്തരം നടത്തുന്ന അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അങ്ങനെ സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടന ഉയര്‍ത്തി കാണിച്ചതെന്നും രാഹുല്‍ ഗാന്ധി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
തുടര്‍ചയായ മൂന്നാംതവണയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇത്തവണ സഖ്യകക്ഷികളുടെ പിന്തചുണയടെയാണ് അധികാരത്തിലേറിയത്. വാരണാസിയെ പ്രതിനിധീകരിച്ച് മൂന്നാംതവണയാണ് അദ്ദേഹം ലോക് സഭയിലെത്തുന്നതും. എങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കുറവായിരുന്നു.