Cyclone Michaung | മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ട്, ജനജീവിതം താറുമാറായി; നെടുങ്കുന്‍ട്രം നദി കരകവിഞ്ഞു, മുതല റോഡിലിറങ്ങിയതായി പ്രചാരണം
Dec 4, 2023, 11:36 IST
ചെന്നൈ: (KVARTHA) മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ചെ കരതൊടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും നഗരത്തിലും പരിസരപ്രദേശത്തും വന്‍നാശനഷ്ടം. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ, ജനജീവിതം താറുമാറായി.
വടപളനി, താംബരം ഉള്‍പെടെ മിക്കയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നെടുങ്കുന്‍ട്രം നദി കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്ത സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
സബ് വേകളും അടിപ്പാലങ്ങളും വെള്ളത്തില്‍ മുങ്ങി. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാല്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍, അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ആളുകള്‍ റോഡിലിറങ്ങുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. മഹാബലിപുരം ബീചില്‍ കടല്‍നിരപ്പ് അഞ്ച് അടിയോളം ഉയര്‍ന്നു. പുതുച്ചേരി ബീച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെന്നൈ ഉള്‍പെടെ ആറു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ഇതിനിടെ മുതല റോഡിലിറങ്ങിയതായുള്ള പ്രചാരണവും ഉയര്‍ന്നിട്ടുണ്ട്. നേര്‍ക്കുന്‍ട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായുള്ള റിപോര്‍ടുകള്‍ വരുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. കാറില്‍നിന്ന് ആരോ പകര്‍ത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം. വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍കടലില്‍ ഞായറാഴ്ച രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ചൊവ്വാഴ്ച പുലര്‍ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് കരുതുന്നത്. ഇതിനിടെ, കേരളത്തിലേക്കുള്‍പെടെയുള്ള 118 ട്രെയിനുകള്‍ റദ്ധാക്കിയിരിക്കുകയാണ്. വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഏകദേശം ദിവസങ്ങളോളം കനത്ത മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 80-90 കി.മീ വരെ ഉയരാം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കും.
വടപളനി, താംബരം ഉള്‍പെടെ മിക്കയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നെടുങ്കുന്‍ട്രം നദി കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്ത സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ മുതല റോഡിലിറങ്ങിയതായുള്ള പ്രചാരണവും ഉയര്‍ന്നിട്ടുണ്ട്. നേര്‍ക്കുന്‍ട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായുള്ള റിപോര്‍ടുകള്‍ വരുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങള്‍ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. കാറില്‍നിന്ന് ആരോ പകര്‍ത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം. വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍കടലില്‍ ഞായറാഴ്ച രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ചൊവ്വാഴ്ച പുലര്‍ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് കരുതുന്നത്. ഇതിനിടെ, കേരളത്തിലേക്കുള്‍പെടെയുള്ള 118 ട്രെയിനുകള്‍ റദ്ധാക്കിയിരിക്കുകയാണ്. വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഏകദേശം ദിവസങ്ങളോളം കനത്ത മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 80-90 കി.മീ വരെ ഉയരാം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കും.
Keywords: As Cyclone Michaung nears, Chennai city partly submerged; flights, train schedule disrupted, Chennai, News, Cyclone Michaung, Flood, Rain, Flights, Train, Warning, National News.A crocodile was spotted near Perungalathur amid Michaung cyclone causing fear among commuters. #MichaungStorm #Michaungcyclone #Michaung #Cyclone #CycloneAlert #ChennaiRain #Chennai #ChennaiRains #HeavyRain #crocodile pic.twitter.com/v1hI3HjRdd
— DT Next (@dt_next) December 4, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.